അഹമ്മദാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മായം കലര്‍ന്നെന്ന ആരോപണത്തിന് പിന്നാലെയുണ്ടായ വ്യാജ പ്രചാരണങ്ങളില്‍ അമൂല്‍ പരാതി നല്കി. ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തത് അമുല്‍ ആണെന്ന ആരോപണങ്ങള്‍ക്കെതിരെ അഹമ്മദാബാദിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് പരാതി നല്കിയത്.
തിരുപ്പതി ദേവസ്ഥാനത്തേക്ക് അമൂല്‍ ഇതുവരെ നെയ് വിതരണം ചെയ്തിട്ടില്ല. ഈ വിവാദത്തിലേക്ക് അമൂലിനെ വലിച്ചിട്ട് കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് പലരുടെയും ഉദ്ദേശ്യമെന്നും ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡി ജയന്‍ മെഹ്ത പ്രതികരിച്ചു.
“തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) അമുൽ നെയ്യ് വിതരണം ചെയ്യുന്നുവെന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളെ പരാമർശിച്ചാണ് ഇത്. ഞങ്ങൾ ഒരിക്കലും ടിടിഡിക്ക് അമുൽ നെയ്യ് നൽകിയിട്ടില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു,” അമുലിന്റെ പ്രസ്താവനയിൽ പറയുന്നു.
ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നത് അമുൽ ബ്രാൻ്റാണെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നാലെയാണ് ഇന്ത്യൻ ഡയറി ബ്രാൻഡിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: