ബെംഗളൂരു: മകള്‍ ആരാധ്യ ബച്ചനെ ഭാരതീയ സംസ്കാരത്തിന്റെ മഹിമയറിയുന്ന മകളായി വളര്‍ത്താനാണ് ഐശ്വര്യ റായി ശ്രമിക്കുന്നത്. ഈയിടെ ദുബായില്‍ നടന്ന സിമ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) അവാര്‍ഡ് ദാനച്ചടങ്ങില്‍ കന്നട നടന് ശിവരാജ് കുമാറിനെ കണ്ടപ്പോള്‍ ആരാധ്യ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചു.
മൂത്തവരെ കാണുമ്പോള്‍ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ രീതി ഐശ്വര്യ റായി പോലുള്ള ഒരു നടിയുടെ മകള്‍ പിന്തുടരുന്നത് കണ്ട് ശിവരാജ് കുമാര്‍ ഞെട്ടി. കാരണം ഇത്തരം രീതികള്‍ ഇന്ന് ഇളം തലമുറയില്‍ അപൂര്‍വ്വമാണല്ലോ. പ്രായത്തില്‍ മൂത്തവരെ കാണുമ്പോള്‍ കാല്‍തൊട്ട് വന്ദിക്കുന്നതിനെ പ്രണാമം ചെയ്യുക എന്നാണ് പറയുക. മൂത്തവരുടെ അനുഗ്രഹം തേടുന്നതിനുള്ള ശ്രമം കൂടിയാണിത്. ആധുനിക ലോകത്തിലെ രീതികള്‍ ഇത്തരം പഴമകളെ ഇരുട്ടില്‍ തള്ളുന്ന ഈ നാളുകളില്‍ ആരാധ്യയുടെ ഈ വന്ദനം ഏറെ ചര്‍ച്ചയാവുകയാണ്.
മകള്‍ ശിവരാജ് കുമാറിന്റെ കാല്‍തൊട്ട് വന്ദിക്കുന്നത് കണ്ടപ്പോള്‍ ഐശ്വര്യറായിയുടെ മുഖം ആനന്ദം കൊണ്ട് വിടരുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. .
ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഒരാള്‍ ” സംസ്കാരമുള്ള മകള്‍”- എന്നാണ് ആരാധ്യയെ വിശേഷിപ്പിച്ചത്. നല്ല സാംസ്കാരിക മൂല്യങ്ങളോടെ വളരുന്ന കുട്ടികളെ വിശേഷിപ്പിക്കുന്ന വാക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: