ന്യൂദല്‍ഹി: ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയാണ് അദ്ദേഹം.
വൈകാതെ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും പുറത്തിറങ്ങി. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെയുളള ഹര്‍ജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.
ജസ്റ്റിസ് മന്‍മോഹന്‍ ദല്‍ഹി ഹൈക്കോടതിയിലും ജസ്റ്റിസ് രാജീവ് ശഖ്ദര്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലും ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയും ചീഫ് ജസ്റ്റിസാകും.ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖര്‍ജി മേഘാലയ ഹൈക്കോടതിയിലും ജസ്റ്റിസ് തഷി റബ്സ്ഥാന്‍ ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതിയിലും ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവു ജാര്‍ഖണ്ഡ് ഹൈക്കോടതിയും ചീഫ് ജസ്റ്റിസാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: