കണ്ണൂര്‍ : മുന്‍ ഡി വൈ എസ് പി സുകുമാരന്‍ ബിജെപിയില്‍ അംഗത്വമെടുത്തു. കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് സുകുമാരന്‍ അംഗത്വമെടുത്തത്.
അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസ് കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ്
പി സുകുമാരന്‍.മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുകുമാരന്റെ ബിജെപി പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക