മട്ടാഞ്ചേരി: കൊച്ചിയുടെ കടല്‍ തീരംകടലെടുത്തു. കഴിഞ്ഞ 35 വര്‍ഷത്തിനകം കൊച്ചി തീരദേശത്ത് മാത്രം നഷ്ട പ്പെട്ടത് 200 ഏക്കറോളം ഭൂമി. ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക് നഷ്ടം 350 ഏക്കര്‍ തീരഭൂമിയാണെന്നാണ് പ്രാഥമിക കണക്ക്. ഫോര്‍ട്ടുകൊച്ചി മുതല്‍ തെക്ക് ചെല്ലാനം വരെ കടല്‍ കയറ്റം രൂക്ഷമായതോടെയാണ് കടല്‍തീരങ്ങള്‍ ഇല്ലാതായത്.
ആഗോള താപനവും അന്തരീക്ഷ ഊഷ്മാവിന്റെ മാറ്റങ്ങളും കടല്‍ കയറ്റത്തിന് കാരണമാകുമ്പോള്‍ കൊച്ചിക്ക് നഷ്ടമാകുന്നത് ചരിത്ര ഭൂമിയും ശേഷിപ്പുകളുമാണ്. 90 കള്‍ വരെ കൊച്ചി മുതല്‍ ആലപ്പുഴ വരെ തീരം വഴി കാല്‍നടയായി യാത്രചെയ്യാമായിരുന്നു. ഈമേഖലയിലെ 350 ഏക്കറോളം ഭൂമി കടല്‍ കവര്‍ന്നതോടെ ഒട്ടേറെ ടൂറിസം വികസനസാധ്യതകളും പദ്ധതികളുമാണ് ഇല്ലാതായത് .
വാസ്‌കോടിഗാമ മുതല്‍ മഹാത്മാഗാന്ധി വരെയുള്ള മഹാരഥ പാദസ്പര്‍ശമേറ്റ കൊച്ചിയുടെ തീരദേശം ഒട്ടേറെ ചരിത്ര പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും വേദിയായതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി രാജ ഭരണ കാലവും ചൈന, ഡച്ച്, പോര്‍ച്ചുഗീസ്, ബ്രീട്ടിഷ് ഭരണ ശേഷിപ്പുകളുടെയും കോട്ടകളുടെയും തീരം കൂടിയാണ് കൊച്ചി കടല്‍ തീര ഭൂമി. തീരത്ത് കണ്ടെത്തിയ ഇമ്മാനുവല്‍ കോട്ടയുടെ തിരു ശേഷിപ്പുകള്‍ ഇതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയുടെ പുതുവത്സരാഘോഷമായ ബീച്ച് ഫെസ്റ്റിവല്‍ മുതല്‍ കാര്‍ണിവല്‍ വരെയുള്ള ആഘോഷ മത്സരവേദിയായിരുന്നു കൊച്ചി ബീച്ച്. വിദേശ വിനോദസഞ്ചാരികള്‍ക്ക് വരെ പ്രിയങ്കരമായിരുന്ന കടല്‍തീരമാണ് ഇന്ന് കടല്‍ കവര്‍ന്നില്ലാതായത്. രൂക്ഷമായ കടല്‍ കയറ്റം കൊച്ചിയുടെ മുഖമുദ്രയായ തീരത്തെ16 ഓളം ചീനവലകളെയും ഇല്ലാതാക്കി. അടിയൊഴുക്കിന്റെ ഗതിമാറ്റമാണ് തീരം കവരുന്നതിനിടയാക്കുന്നതെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്. പുലിമുട്ടുകള്‍കെട്ടി തീരംസംരക്ഷിക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നുവെന്ന് സാമൂഹ്യ സംഘട നകള്‍ ചുണ്ടിക്കാട്ടി. തീരത്തെ ഒട്ടേറെ ചരിത്ര സ്മൃതികള്‍ കടല്‍ കയറ്റംമൂലമുള്ള വെല്ലുവിളിയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: