കൊൽക്കത്ത: ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഉന്നതതല സമിതിയുടെ ശുപാർശ അംഗീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ്. ഇത് രാജ്യത്തിന്റെ മുന്നേറ്റത്തിൽ പുതിയ ചക്രവാളം തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഭരണഘടനയിൽ ഇന്ത്യ, ഭാരത് എന്നിങ്ങനെ രണ്ട് പേരുകളുള്ള രാഷ്‌ട്രമാണ് നമ്മുടേത്. ഇപ്പോൾ ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിലൂടെ ഇന്ത്യ ഭാരതത്തോട് അടുക്കുകയാണ്. മേരാ ഭാരത് മഹാൻ, ത്രിവർണ്ണ പതാക ഉയരത്തിൽ പറക്കട്ടെ,” ആനന്ദബോസ് ബോസ് പറഞ്ഞു.
പരിവർത്തിത ഭാരതത്തിൽ, “പഴയ ക്രമം മാറുന്നു, പുതിയതിലേക്ക് ഇടം നൽകുന്നു. മുന്നേറുന്ന രാഷ്‌ട്രത്തിന് പുരോഗമനപരമായ നിയമനിർമ്മാണങ്ങൾ ആവശ്യമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: