കോഴിക്കോട്: അസംഘടിത തൊഴില്‍മേഖല ഏറെ ഉല്പ്പാദനപരമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നടന്ന പിഎം വിശ്വകര്‍മ പദ്ധതി ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വകര്‍മജര്‍ക്ക് ഉളിയും ചുറ്റികയും കൊണ്ട് ജീവിതം ഉണ്ടാക്കുവാനും അതിന് പെരുമ നല്‍കാനും സാധിക്കണം. അതിന് സാധിച്ചാല്‍ വിശ്വകര്‍മജരുടെ പേരില്‍ ഭാരതത്തിന് ലോകത്തിനു മുന്നില്‍ പുതിയ പെരുമ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ആരും നൈപുണ്യമേഖലയുടെ വികസനത്തിനായി ശ്രമിക്കാത്തത് ആ മേഖലയ്ക്ക് കോട്ടം സൃഷ്ടിച്ചു. നൈപുണ്യവികസന മേഖലയില്‍ 2015 മുതല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി. പിഎം വിശ്വകര്‍മ്മ യോജനയിലൂടെ നഷ്ടപ്പെട്ട പെരുമ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ വാഴ മഹോത്സവം സംഘടിപ്പിക്കുമെന്നും കോഴിക്കോടും കണ്ണൂരും അത് സംഭവിക്കട്ടെയന്നും അദ്ദേഹം പറഞ്ഞു. വാഴയില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉണ്ടാക്കാമെന്നതാണ് നേട്ടം. വാഴനാരില്‍ നിര്‍മിച്ച ജുബയും ജാക്കറ്റും പ്രധാനമന്ത്രിക്കും തനിക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡാമില്‍ കെട്ടിക്കിടക്കുന്ന മണല്‍ മാറ്റാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ 23 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഹാരാഷ്ട്ര വാദ്രയില്‍ നിന്നുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ വിശേഷ് അഗര്‍വാള്‍, അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, കൗണ്‍സിലര്‍ കവിത അരുണ്‍, പിഎം വിശ്വകര്മ്മസ്കീം ജില്ലാകോര്ഡിനേഷന് കമ്മറ്റി അംഗങ്ങളായ അഡ്വ.വി.കെ. സജീവന്, ശശിധരന് നാരങ്ങയില്‍, പ്രിന്‍സിപ്പാള്‍ രമേഷ് ബാബു, കെ. ഷൗക്കത്ത് ഹുസൈന്, ഗോഡ്വിന് ഗണരാജ്, എന്‍. വിനോദ്, ടി.സി. ശാന്തിലാല്‍, യു.എം. പ്രസാദ്, എം.പി. രാജന്, ബി.കെ. ബിജോയ്, പി.വി. മില്‍ജു, എ.ആര്. പ്രവീണ, കെ. തനൂജ ശങ്കര്‍, ടി.പി. മനോഹരന്, കെ. റിയസ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: