കൊച്ചി: ഇന്ന് അന്താരാഷട്ര തീരദേശ ശുചീകരണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കൊച്ചി തീരക്കടലില്‍ ശുചീകരണയജ്ഞവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ബോധവല്‍കരണം ലക്ഷ്യമിട്ട്, സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ യാനത്തില്‍ ട്രോള്‍ വലകളും കൈവലകളും ഉപയോഗിച്ചായിരുന്നു ശുചീകരണം.
കടലില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ വലകളുപയോഗിച്ച് നീക്കി. കുഴിപ്പിള്ളി ബീച്ചിലും ശുചീകരണം നടത്തി. സമുദ്ര ജൈവ വൈവിധ്യ പരിസ്ഥിതി മാനേജ്മെന്റ് ഡിവിഷനു കീഴിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷക വിദ്യാര്‍ത്ഥികളുമാണ് ശുചീകരണയജ്ഞത്തില്‍ പങ്കാളികളായത്. എല്ലാവര്‍ഷവും സപ്തംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് അന്താരാഷ്‌ട്ര കടല്‍തീര ശുചീകരണ ദിനമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: