Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയെ മൊണാക്കോ വീഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 11:19 pm IST
in Football

ഫോന്റ്‌വിയേല്ലി(മൊനാക്കോ): സ്പാനിഷ് ലാ ലിഗയില്‍ ഉജ്ജ്വല തുടക്കം ലഭിച്ച എഫ്‌സി ബാഴ്‌സിലോണയ്‌ക്ക് സീസണിലെ തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കനത്ത തിരിച്ചടി. ബാഴ്‌സയെ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ 11-ാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങിയതോടെ ബാഴ്‌സ തളര്‍ന്നു. ഒടുവില്‍ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഇരുഭാഗത്തേക്കും മുന്നേറ്റം നടന്നുകൊണ്ടിരിക്കെ 11-ാം മിനിറ്റില്‍ മൊണാക്കോ മുന്നേറ്റതാരം ടാക്കുമി മിനാമിനോയെ ബോക്‌സിന് തൊട്ടുവെളിയില്‍ വച്ച് ഗുരുതരമായി ഫൗള്‍ ചെയ്തതിന് ബാഴ്‌സയുടെ മദ്ധ്യനിരതാരം എറിക് ഗാര്‍ഷ്യ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഈ തിരിച്ചടിയില്‍ പകച്ചുനിന്ന ബാഴ്‌സയ്‌ക്കെതിരെ മൊണാക്കോ ആദ്യ വെടിപൊട്ടിച്ചു. കളിക്ക് 16 മിനിറ്റെത്തിയപ്പോള്‍ മനോഹരമായൊരു മുന്നേറ്റത്തിനൊടുവില്‍ മാഘ്‌നെസ് അക്ലിയോച്ചെ ആണ് ഗോള്‍ നേടിയത്. ഇതിനെതിരെ പത്ത് മിനിറ്റിനകം ബാഴ്‌സയുടെ കൗമാര സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. കളിയില്‍ ഈ ഒരു മുന്നേറ്റം മാത്രമേ ലാ ലിഗയില്‍ ആദ്യ അഞ്ച് മത്സരവും ജയിച്ച ബാഴ്‌സയ്‌ക്ക് സാധിച്ചുള്ളൂ. ആദ്യ പകുതി സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാം പകുതിയിലും കളം നിറഞ്ഞത് മൊണാക്കോ ആണ്. 71-ാം മിനിറ്റില്‍ ജോര്‍ജ് ഇലനിഖേന അവരുടെ വിജയഗോള്‍ നേടി.

യൂറോപ്പിലെ വമ്പന്‍ ഫുട്‌ബോള്‍ ലീഗിന്റെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ബാഴ്‌സ തോല്‍വിയോടെ തുടങ്ങുന്നത്. ഇതിന് മുമ്പ് 1997-98 സീസണില്‍ ന്യൂകാസില്‍ യുണൈറ്റഡിനോടും 2021-22 സീസണില്‍ ബയേണ്‍ മ്യൂണിക്കിനോടും തോറ്റുകൊണ്ടാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് മത്സരം തുടങ്ങിയത്. 17-ാം വയസില്‍ യമാല്‍ ഗോള്‍ നേടിയത് മാത്രമാണ് ഇന്നലത്തെ മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് ആശ്വസിക്കാനുള്ളത്. ജര്‍മന്‍ പരിശീലകന്‍ ഹന്‍സി ഫഌക്ക് പരിശീലക പദവി ഏറ്റെടുത്ത ശേഷം ബാഴ്‌സ ആദ്യമായാണ് തോല്‍ക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്‌സണലിനെ സമനിലയില്‍ പൂട്ടി. സ്വന്തം തട്ടകത്തില്‍ അറ്റ്‌ലാന്റ ഗോള്‍ രഹിത സമനിലയിലാണ് മികേല്‍ ആര്‍ട്ടേറ്റയുടെ ടീമിനെ തളച്ചത്.

ജര്‍മന്‍ കരുത്തരായ ആര്‍ബി ലെയ്‌പ്‌സിഗിനെ സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചു. 2-1നായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. കളിയുടെ തുടക്കത്തിലേ നാലാം മിനിറ്റില്‍ ലെയ്‌പ്‌സിഗിനായി ബെഞ്ചമിന്‍ സെസ്‌കോ നേടിയ ഗോളിന് 28-ാം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ തിരിച്ചടി നല്‍കി ആദ്യ പകുതി സമനിലയിലാക്കി. രണ്ടാം പകുതി അവസാനിക്കാറായപ്പോള്‍ ജോസ് മരിയ ജിമെനെസിലൂടെ(90-ാം മിനിറ്റ്) അത്‌ലറ്റിക്കോ വിജയഗോള്‍ കണ്ടെത്തി. ഫ്രഞ്ച് ക്ലബ്ബ് സ്റ്റെയ്ഡ് ബ്രെസ്റ്റോയിസ് ഓസ്ട്രിയന്‍ ക്ലബ്ബ് എസ് കെ സ്റ്റം ഗ്രാസിനെ ആണ് 2-1ന് തോല്‍പ്പിച്ചത്. ഇതോടെ യുവേഫെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങളെല്ലാം സമാപിച്ചു. 9-2ന്റെ ഗംഭീര വിജയം നേടിയ ബയേണ്‍ മ്യൂണിക് ആണ് പട്ടികയില്‍ മുന്നില്‍.

 

Tags: UEFA Champions LeagueMonaco beat Barca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ബേയണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നും ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും(ഒന്നാം നമ്പര്‍ ജേഴ്‌സി) വിജയാഹ്ലാദത്തില്‍
Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

ജൂഡ് ബെല്ലിങ്ഹാം വിജയഗോള്‍ നേടിയപ്പോള്‍
Football

എത്തിഹാദില്‍ റയലാരവം; സിറ്റിയെ 3-2ന് തോല്‍പ്പിച്ചു

അറ്റ്ലാന്റയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ താരങ്ങള്‍ ആഹ്ലാദത്തില്‍
Football

സൂപ്പര്‍ താരങ്ങളുടെ ഗോളടിമികവില്‍ റയല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.