ബ്രിസ്റ്റോള്‍: പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണത്തിന് ശേഷം എന്‍എച്ച്എസ് ശാസ്ത്രജ്ഞര്‍ എംഎഎല്‍ എന്ന പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി, 50 വര്‍ഷമായി തുടരുന്ന നിഗൂഢതയ്ക്കാണ വിരാമമായത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവന് രക്ഷിക്കാന്‍ ഇതുവഴി കഴിയും.
ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെ സൗത്ത് ഗ്ലൗസെസ്റ്റര്‍ഷെയറിലെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗവേഷണ സംഘം AnWj ബ്ലഡ് ഗ്രൂപ്പ് ആന്റിജന്റെ ജനിതക അടിസ്ഥാനം കൃത്യമായി 1972-ല്‍ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ല. ലോകത്തിലെ ആദ്യത്തെ ജനിതക പരിശോധനയുടെ വികാസത്തോടെയാണ് ഈ നേട്ടം.
ഈ കണ്ടെത്തല്‍ അപൂര്‍വ രക്തഗ്രൂപ്പുകളുള്ള രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുമെന്ന് എന്‍എച്ച്എസ്ബിടിയിലെ മുതിര്‍ന്ന ഗവേഷണ ശാസ്ത്രജ്ഞനായ ലൂയിസ് ടില്ലി പറഞ്ഞു.
എല്ലാവര്ക്കും അവരുടെ ചുവന്ന രക്താണുക്കളുടെ ഉപരിതലത്തില്‍ ആന്റിജനുകള്‍ എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ ഉണ്ട്, എന്നാല്‍ ഒരു ചെറിയ അംശത്തിന് ചില ആന്റിജനുകള്‍ ഇല്ലായിരിക്കാം. ഫില്‍ട്ടണിലെ എന്‍എച്ച്എസ്ബിടിയുടെ ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി വികസിപ്പിച്ചെടുത്ത പുതിയ പരിശോധനയ്ക്ക് ഇപ്പോള്‍ AnWj ആന്റിജന്‍ നഷ്ടപ്പെട്ട രോഗികളെ തിരിച്ചറിയാനാകും. രക്തപ്പകര്ച്ചയ്ക്കെതിരെ ഗുരുതരമായ പ്രതികരണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ള രോഗികള്‍ക്ക് ഈ പരിശോധന നിര്‍ണായകമാണ്, ഇത് ഈ അപൂര്‍വ രക്തഗ്രൂപ്പിന് അനുയോജ്യമായ ദാതാക്കളെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: