വയനാട്: ചൂരല്‍മല ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെ കുടുബത്തിലെ ഒമ്പത് പേരെ നഷ്ടമായ ശ്രുതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രുതി പറഞ്ഞു.
അച്ഛന്റെ സഹോദരന്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് ശ്രുതി പോയത്. ഇനി ഇടയ്‌ക്ക് തുടര്‍ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ വരേണ്ടതുണ്ടെന്നും ശ്രുതി വ്യക്തമാക്കി.
ചികിത്സിച്ച ഡോക്ടര്‍മാരോട് നന്ദിയുണ്ട്.ആശുപത്രിയിലെ ജീവനക്കാര്‍ നന്നായി പരിചരിച്ചതിനാലാണ് വേഗം സുഖംപ്രാപിക്കാന്‍ കഴിഞ്ഞതെന്നും ശ്രുതി പറഞ്ഞു.
ശ്രുതിക്ക് കൈത്താങ്ങായി ഒപ്പമുണ്ടാകുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. തുടര്‍ന്നുള്ള ജീവിതത്തിലും ശ്രുതിക്കൊപ്പം എല്ലാവരും ഉണ്ടാകുമെന്ന് എംഎല്‍എ വെളിപ്പെടുത്തി.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെ നഷ്്ടപ്പെട്ട ശ്രുതിയെ നേരത്തേ നിശ്ചയം നടത്തിയിരുന്ന പ്രതിശ്രുത വരന്‍ ജെന്‍സന്‍ ചേര്‍ത്തു പിടിച്ചിരുന്നു.പിന്നീട് ഇരുവരും ഒരുമിച്ച് യാത്രചെയ്യുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ജെന്‍സന്‍ ഗുരുതര പരിക്കേറ്റ് മരിച്ചു. ശ്രുതിക്കും ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.ശസ്ത്രക്രിയയ്‌ക്ക് ശേഷമാണ് വെളളിയാഴ്ച ആശുപത്രി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: