ഗാസ : ലെബനനിലെ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലിനെതിരെ രോഷ പ്രകടനവുമായി ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല. ലെബനനിൽ ഇസ്രായേൽ വംശഹത്യയാണ് നടത്തിയതെന്നും, ഇതൊരു യുദ്ധപ്രഖ്യാപനം പോലെയാണെന്നും നസ്‌റല്ല പറഞ്ഞു . ഈ ആക്രമണത്തിലൂടെ ഇസ്രായേൽ ചുവപ്പ് രേഖ മറികടന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ആക്രമണങ്ങൾക്കുള്ള ശിക്ഷ തീർച്ചയായും ഇസ്രായേലിനു ലഭിക്കും.
പേജർ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത് . ലബനനിൽ നാലായിരത്തിലധികം പേർ പേജറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേലിനു അറിയാമായിരുന്നു.ഇസ്രായേൽ ഒരേസമയം 4000 പേരെ അവരുടെ ചുറ്റുമുള്ളവരോടൊപ്പം കൊല്ലാൻ ശ്രമിച്ചു.
ഇതുകൊണ്ടൊന്നും പലസ്തീനെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിക്കില്ല. പ്രത്യാഘാതങ്ങളും സാധ്യതകളും പരിഗണിക്കാതെ, ലെബനൻ പലസ്തിനെ പിന്തുണയ്‌ക്കുന്നത് തുടരും. അവർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്നും എന്നാൽ വടക്കൻ ഇസ്രായേലിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാൻ അവർക്ക് കഴിയില്ലെന്നും നസ്‌റല്ല ഭീഷണി മുഴക്കി.
ഇത്തരം ആക്രമണങ്ങളിലൂടെ ഹിസ്ബുള്ളയെ മുട്ടുകുത്തിക്കാൻ ആവില്ല. ഹിസ്ബുല്ലയ്‌ക്ക് എത്ര വലിയ പ്രഹരമുണ്ടായാലും തകർക്കാനാവില്ല.പല പേജറുകളും പ്രവർത്തനരഹിതമായതും പലതും മറ്റിടങ്ങളിൽ സ്വിച്ച് ഓഫ് ചെയ്തതും ഭാഗ്യമായി.ലെബനനിലെ ആക്രമണങ്ങൾ ഹിസ്ബുള്ളയെ ശക്തിപ്പെടുത്തിയെന്നും ഇസ്രായേൽ പരാജയപ്പെട്ടെന്നും നസ്റല്ല പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: