കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞ് വീണ യാത്രക്കാരന് മരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള മലയാളി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്. പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയില്‍ സാധനങ്ങള്‍ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: