Kerala

മുഴുവന്‍ വയോജനങ്ങളെയും ‘ആയുഷ്മാന്‍ ഭാരതി’ല്‍ ചേര്‍ക്കണം: സീനിയര്‍ സിറ്റിസണ്‍ സംഘ്

Published by

കൊച്ചി: രാജ്യത്തെ മുഴുവന്‍ വയോജനങ്ങളെയും ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സാ സൗകര്യം നടപ്പിലാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന ഭാരവാഹിയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പരിധികളൊന്നുില്ലാതെ 70 വയസു കഴിഞ്ഞ മുഴുവന്‍ വയോജനങ്ങള്‍ക്കും സൗജന്യ ചികിത്സാ സൗകര്യം നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. കോടിക്കണക്കിന് വരുന്ന വയോജനങ്ങളുടെ പിന്തുണ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്ന് യോഗം വിലയിരുത്തി.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. അച്യുതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി. സുധാകരന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുനില്‍ കെ. ഭാസ്‌കര്‍, കെ. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ. ജ്യോതിഷ്‌കുമാര്‍, ട്രഷറര്‍ ടി.ആര്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by