Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അശ്വിന്‍(102*), ജഡേജ(86*) രക്ഷാദൗത്യം

Janmabhumi Online by Janmabhumi Online
Sep 19, 2024, 11:38 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഭാരതത്തെ വലിയൊരു നാണക്കേടില്‍ നിന്ന് കരകയറ്റി. ബംഗ്ലാദേശിനെതിരെ ആറിന് 144 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഭാരത ഇന്നിങ്‌സിനെ ഇരുവരും ചേര്‍ന്ന് രക്ഷിച്ചെടുത്തു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം കഴിയുമ്പോള്‍ ഭാരതം 80 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. കരിയറിലെ ആറാം സെഞ്ചുറി മികവുമായി ആര്‍. അശ്വിനും(102) അര്‍ദ്ധസെഞ്ചുറിയോടെ ജഡേജയും(86) ആണ് ക്രീസില്‍.

ചെന്നൈ നഗരത്തിന് മീതെ ഇന്നലെ രാവിലെ ചെറിയ തോതില്‍ മേഘാവൃതമായ കാലാവസ്ഥ കണ്ട ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ ടോസ് നേടിയപാടെ ഭാരതത്തിന് ബാറ്റിങ് നല്‍കാന്‍ തീരുമാനിച്ചു. കളി തുടങ്ങി പിച്ചിന്റെയും പന്തിന്റെയും ഗതിയറിയും മുമ്പേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(ആറ്) വീഴ്‌ത്തി ബംഗ്ലാ ബൗളര്‍ ഹസന്‍ മഹ്മൂദ് ഞെട്ടിക്കാന്‍ തുടങ്ങി. പിന്നാലെയെത്തിയ ശുഭാമാന്‍ ഗില്ലിനെ പൂജ്യനാക്കി വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന്‍ ആക്രമണം തുടര്‍ന്നു. അധികം വൈകാതെ പരിചയ സമ്പന്നനായ വിരാട് കോഹ്‌ലിയും(ആറ്) ഹസന്റെ ബൗളിങ് വീര്യം അറിഞ്ഞു. ലിറ്റന്‍ ദാസ് ആണ് കോഹ്‌ലിയെയും പിടികൂടിയത്.

ഈ സമയമത്രയും ഭദ്രമായി നിലയുറപ്പിക്കാനുള്ള ഭാരത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ശ്രമം ആശങ്കയില്ലാതെ തുടര്‍ന്നുപോന്നു. അഞ്ചാമനായി ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഭാരത ഇന്നിങ്‌സിന് വീണ്ടും ജീവന്‍വച്ചു. പന്തും ജയ്‌സ്വാളും ചേര്‍ന്ന് ഭാരതത്തെ സുരക്ഷിത പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കെ രണ്ടാം സ്‌പെല്ലിനെത്തിയ ഹസന്‍ മഹ്മൂദ് വീണ്ടും ഞെട്ടലേല്‍പ്പിച്ചു. ഇത്തവണ വീണത് ഋഷഭ്. ലിറ്റന്‍ ദാസിന് പിടി നല്‍കി പുറത്തേക്ക്. 52 പന്തുകള്‍ നേരിട്ട് 39 റണ്‍സെടുത്തു. നാലിന് 96 എന്ന നിലയില്‍ ഭാരതം വലിയൊരു അപകടം മുന്നില്‍ കണ്ടു. പിന്നീടെത്തിയത് കെ.എല്‍. രാഹുലാണ്.

അര്‍ദ്ധസെഞ്ചുറി നേടിയതിന് പിന്നാലെ ജയ്‌സ്വാളും വീണു. 118 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഒമ്പത് ബൗണ്ടറി സഹിതം 56 റണ്‍സെടുത്ത് നാഹിദ് റാണയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പരിക്കില്‍ നിന്നും മോചിതനായി തിരികെയെത്തിയ രാഹുലിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസിന് വിക്കറ്റ് നല്‍കി പുറത്തായി.

പിന്നീടാണ് ജഡേജ-അശ്വിന്‍ സഖ്യത്തിന്റെ അത്യുഗ്രന്‍ ചെറുത്തു നില്‍പ്പ് തുടങ്ങുന്നത്. പ്രതിരോധത്തിലൂന്നി നങ്കൂരമിട്ട് വിക്കറ്റ് കളയാതെ നോക്കുന്ന ശൈലിയല്ല. മറിച്ച് സ്‌കോറിങ്ങ് നിരക്കും കൂട്ടിക്കൊണ്ടിരുന്നു. കലുഷിതമായ സാഹചര്യത്തില്‍ ആശങ്കയുടെ ഇന്നിങ്‌സല്ല ചെപ്പോക്ക് സ്‌റ്റേഡിയം കണ്ടത്. സമാനതകളില്ലാത്ത രക്ഷാദൗത്യം ഈ രണ്ട് സ്പിന്‍ ബൗളര്‍മാരും ചേര്‍ന്ന് ഏറ്റെടുക്കുന്ന കാഴ്‌ച്ച മത്സരം ആവേശത്തിലാക്കി. ഒരാള്‍ സ്വന്തം നാട്ടുകാരന്‍ കൂടിയായപ്പോള്‍ ചെപ്പോക്കിന്റെ ഗ്യാലറിയുടെ ആവേശവും ആര്‍പ്പുവിളിയും ഇരട്ടിച്ചു. ഒടുവില്‍ ആദ്യദിനം തീരുവോളം അപരാജിതമായി ഇരുവരും ഭാരത ക്രിക്കറ്റിന് എന്നെന്നും ഓര്‍ത്തുവയ്‌ക്കാവുന്ന മനോഹര ഇന്നിങ്‌സ് സമ്മാനിച്ച് പുറത്താകാതെ നില്‍ക്കുയാണ്. ഇന്ന് വീണ്ടും തുടങ്ങാന്‍. രാവിലെ മുതല്‍ ചെപ്പോക്കില്‍ വീണ്ടും കാണാം, ഭാരതം-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം.

Tags: Cricket TestIndia-Bangladesh Test Series
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരങ്ങളായ ആകാശ് ദീപും ജസ്പ്രീത് ബുംറയും ബാറ്റിങ്ങിനിടെ
Cricket

ഗബ്ബ ടെസ്റ്റ്: ഫോളോ ഓണ്‍ ഒഴിവായി; ആശ്വാസ ബാറ്റിങ്ങുമായി ബുംറ-ആകാശ്

Cricket

പരിക്ക്, ഹെയ്‌സല്‍വുഡിന് പരമ്പര നഷ്ടമാകും

Cricket

ഓസ്‌ട്രേലിയയ്‌ക്ക് വിജയ പ്രതീക്ഷ; ഭാരതത്തിന് മഴ കനിയണം

Cricket

ഇംഗ്ലണ്ടിന് വമ്പന്‍ ജയം, പരമ്പര

Cricket

ലോക ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ‌ യുവതാരം ജയ്സ്വാൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: കശ്മീർ വിഷയത്തിലും വിട്ടുവീഴ്ചയെന്നു ഷഹബാസ് ഷെരീഫ്

ശ്രീഹരി ഭാരതത്തിന്റെ 86-ാം ഗ്രാന്‍ഡ് മാസ്റ്റര്‍

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

അര്‍ഷാദ് നദീമുമായുള്ളത് ത്രോയിങ് ആര്‍കില്‍ പരസ്പരം മത്സരിച്ച ബന്ധം മാത്രം

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഐപിഎല്‍ നാളെ പുനരാരംഭിക്കും

കെസിഎ പിങ്ക് ട്വന്റി20 ക്രിക്കറ്റ് ജേതാക്കളായ പേള്‍സ് ടീം കിരീടവുമായി

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേള്‍സിന്

കോപ്പ ഇറ്റാലിയ ബൊളോഗ്നയ്‌ക്ക്; ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചു

അന്ന് ഇന്ത്യയെ തീർക്കുമെന്ന് പറഞ്ഞ ബിലാവൽ ഭൂട്ടോയ്‌ക്ക് ഇന്ന് വാക്കുകൾ ഇടറുന്നു ; വെടിനിർത്തൽ വേഗം സാധിക്കട്ടെയെന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു

പാക് കസ്റ്റഡി അനുഭവങ്ങള്‍ വെളിപ്പെടുത്തി സൈനികന്‍ പൂര്‍ണം കുമാര്‍ ഷാ; ഉറങ്ങാന്‍ സമ്മതിക്കാതെ അസഭ്യ വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies