Kerala

പൂജയ്‌ക്കും ദീപാവലിക്കും ബെംഗളൂരു- കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനുകള്‍

Published by

ചെന്നൈ: പൂജ, ദീപാവലി പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 06083 കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു പ്രതിവാര സ്‌പെഷല്‍ ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബെംഗളൂരുവിലെത്തും. ഒക്ടോബര്‍ 1, 8, 15, 22, 29, നവംബര്‍ അഞ്ച് തീയതികളില്‍ സര്‍വീസ് നടത്തും.

06084 എസ്എംവിടി ബംഗളൂരു- കൊച്ചുവേളി പ്രതിവാര സ്‌പെഷല്‍ എസ്എംവിടിയില്‍ നിന്ന് ബുധനാഴ്ചകളില്‍ ഉച്ചയ്‌ക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളിയില്‍ എത്തും. ഒക്ടോബര്‍ 2, 9, 16, 23, 30, നവംബര്‍ ആറ് എന്നിങ്ങിനെയാണ് സര്‍വീസുകള്‍.

ട്രെയിനിന്റെ സമയം, സ്റ്റോപ്പുകള്‍, ബോഗികളുടെ എണ്ണം എന്നിവയില്‍ മാറ്റമുണ്ടാകില്ല. പ്രതിവാര സ്‌പെഷലുകള്‍ക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by