India

മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഹിന്ദു ക്ഷേത്രത്തില്‍ കേടുപാടുകള്‍ വരുത്തി അക്രമികള്‍; രാഹുല്‍ ഗാന്ധി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു

Published by

ന്യൂയോര്‍ക്ക് : മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ ഹിന്ദു ക്ഷേത്രത്തില്‍ കേടുപാടുകള്‍ വരുത്തി അക്രമികള്‍. ബിഎപിഎസ് സ്വാമി നാരായണ്‍ ക്ഷേത്രത്തിലാണ് അക്രമികള്‍ കേടുപാടുകള്‍വരുത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തത്.

വിദ്വേഷമുദ്രാവാക്യങ്ങള്‍ ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ തന്നെ സ്പ്രേ പെയിന്‍റ് ചെയ്തിരിക്കുകയാണ്. മോദി വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഇതില്‍ അധികവും. സെപ്തംബര്‍ 20 ഞായറാഴ്ച മോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അക്രമികള്‍ സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ അഴിഞ്ഞാട്ടം നടത്തിയത്. ഈ ക്ഷേത്രത്തില്‍ നിന്നും 28 കിലോമീറ്റര്‍ മാത്രം അകലെയുള്ള വേദിയിലാണ് ഞായറാഴ്ച മോദി വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുക.

ഖാലിസ്ഥാനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കം അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. ഈയിടെ യുഎസ് സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവും ഖഡയും (സിഖുകാരുടെ പരമ്പാരഗത കൈവള) ധരിച്ച് ഗുരുദ്വാരകളില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്നില്ലെന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതെല്ലാം ഖലിസ്ഥാന്‍ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിക്കുകയാണ്.

സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ യുഎസിലെ ജനപ്രതിനിധികള്‍ അപലപിച്ചു. റോഖന്ന, ബ്രായന്‍ ഫിറ്റ്സ്പാട്രിക്, നീരജ് അന്താനി, ടോം സൂസി എന്നിവര്‍ അക്രമത്തെ വിമര്‍ശിച്ചു. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും അപലപിച്ചു. സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ വെല്ലുവിളികളെയും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വിമര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക