ലക്നൗ ; ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ചൈനീസ് വെളുത്തുള്ളി പിടികൂടി. ആരോഗ്യത്തിന് ഹാനികരമെന്ന് കരുതുന്ന 16 ടൺ ചൈനീസ് വെളുത്തുള്ളിയാണ് കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തത് . ലാബ് പരിശോധനയിൽ അതിൽ ഫംഗസ് ബാധയും കണ്ടെത്തി. തുടർന്ന് ചൈനീസ് വെളുത്തുള്ളി നശിപ്പിക്കാൻ മണ്ണിൽ കുഴിച്ചിടുകയും ചെയ്തു. എന്നാൽ, കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ പോയതിന് പിന്നാലെ പ്രദേശവാസികൾ സ്ഥലത്തെത്തി മണ്ണ് കുഴിച്ച് വെളുത്തുള്ളി പുറത്തെടുത്തുവെന്നും സൂചനയുണ്ട്.കഴിക്കാൻ വേണ്ടിയല്ല, പറമ്പിൽ വിതയ്‌ക്കാനാണ് ഇത് എടുക്കുന്നതെന്നാണ് ഗ്രാമീണർ പറഞ്ഞത്..
ഈ വെളുത്തുള്ളി ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫംഗസ് വയറ്റിലെ പ്രശ്‌നങ്ങൾക്കും ഗ്യാസ്ട്രബിളിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.
വിപണിയിൽ വെളുത്തുള്ളിയുടെ വില കൂടിയതിനെ തുടർന്നാണ് വയലിൽ വിതയ്‌ക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമവാസികൾ പറയുന്നു. എന്നാൽ ഈ വെളുത്തുള്ളി ഏതെങ്കിലും രൂപത്തിൽ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. ചൈനീസ് വെളുത്തുള്ളി സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നതല്ല, മറിച്ച് കൃത്രിമമായി വളർത്തിയതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക