- ഡിജിറ്റല്‍ മാരിടൈം ആന്റ് സപ്ലൈ ചെയിന്‍ സ്പെഷ്യലൈസേഷന്
- യോഗ്യത: 55% മാര്‍ക്കില്‍ കുറയാതെ ബിരുദം/സിഎ/സിഎസ്/സിഎംഎ, 2 വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സ്
- ഫീസ് 9 ലക്ഷം രൂപ; 50% വരെ സ്കോളര്‍ഷിപ്പ്
- വിശദവിവരങ്ങള്‍ https://ntcpwc.iitm.ac.in/dmscmba ല്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് നടത്തുന്ന ഓണ്‍ലൈന്‍ എംബിഎ ഡിജിറ്റല്‍ മാരിടൈം ആന്റ് സപ്ലൈ ചെയിന്‍ പ്രോഗ്രാം പ്രവേശനത്തിന് സെപ്തംബര്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കാലാവധി രണ്ട് വര്‍ഷം (4 വര്‍ഷം വരെ നീളാം). ഫീസ് 9 ലക്ഷം രൂപ. 50% വരെ സ്കോളര്‍ഷിപ്പ് ലഭിക്കും.
ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം/സിഎ/സിഎസ്/ഐസിഡബ്ല്യുഎ യോഗ്യതയും രണ്ട് വര്‍ഷത്തില്‍ കുറയാതെ ഫുള്‍ടൈം വര്‍ക്ക് എക്സ്പീരിയന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വേേു:െ//ിരേുംര.ശശാേ.മര.ശി/റാരൊയമ സന്ദര്‍ശിക്കേണ്ടതാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടകളും പ്രവേശന വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് 7021659509, 9820340418 എന്നീ മൊബൈല്‍ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം.
മാരിടൈം, സപ്ലൈ ചെയിന്‍ ബിസിനസ് വിഷയങ്ങള്‍ക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷ്യന് ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, ബ്ലോക്ക് ചെയിന്‍ അടക്കമുള്ള ഡിജിറ്റല്‍ ടെക്നോളജീസും പഠിപ്പിക്കും. കോര്‍പ്പറേറ്റ് കമ്പനികളുമായി സഹകരിച്ച് ലൈവ് പ്രോജക്ടുകളും ഉണ്ടാകും. പഠിച്ചിറങ്ങുന്നവര്‍ക്ക് ആഗോള തൊഴില്സാധ്യതകളാണുള്ളത്.
എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ഐഐടി മദ്രാസ്, ഡിപ്പാര്ട്ടുമെന്റ്ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2025 ജനുവരിയിലാരംഭിക്കുന്ന രണ്ടുവര്‍ഷത്തെ എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം.
ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദവും മൂന്നുവര്‍ഷത്തെ എക്സ്പീരിയന്സുമുള്ളവര്ക്കാണ് അവസരം. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://doms.iitm.ac.in/emba- സന്ദര്‍ശിക്കുക. ഫോണ്‍: 9840572328/044-22575558.
പ്രതികരിക്കാൻ ഇവിടെ എഴുതുക: