Samskriti

മഹാസര്‍പ്പ യജ്ഞം അറിയേണ്ടതെല്ലാം; 22, 23 തീയതികളില്‍ പാലക്കാട് ജില്ലയിലെ ധോണിയില്‍ ആണ് മഹാ സര്‍പ്പ യജ്ഞം

Published by

സൃഷ്ടി, സ്രഷ്ടാവ് എന്ന വേര്‍തിരിവില്ലാതെ പ്രപഞ്ചത്തെ ഒരൊറ്റ ഭാവത്തില്‍ ഉള്‍കൊള്ളുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. പ്രപഞ്ചം എന്നാല്‍ എന്ത്, സര്‍പ്പം എന്നാല്‍ എന്ത്, യജ്ഞം എന്നാല്‍ എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലൂടെ നമുക്ക് ഭാരതീയ പുണ്യ സംസ്‌കാരത്തെകുറിച്ച് കൂടുതല്‍ അറിയാം.

പ്രപഞ്ചം
പ്രകൃതിയുടെ ഇന്ദ്രിയ ഭാവത്തെയാണ് ‘പ്രപഞ്ചം’ എന്ന് വിളിക്കുന്നത്. പ്രപഞ്ചം എന്നാല്‍ പഞ്ചേന്ദ്രിയങ്ങളാല്‍ നമ്മള്‍ ഗ്രഹിക്കുന്ന പ്രകൃതിയുടെ ഭാവവും ശക്തിയുമാണ്.

സര്‍പ്പം
‘സര്‍പ്പ’ എന്നാല്‍ തിരശ്ചീനമായി(വിലങ്ങനെ)സഞ്ചരിക്കുന്നത് എന്നാണ് അര്‍ത്ഥം. സര്‍പ്പിണം ചെയ്യുക എന്നാല്‍ ‘ഇഴയുക’ എന്നും. ഭാരതീയ സംസ്്കാരത്തില്‍ പാമ്പ് സമയത്തിന്റെ പ്രതീകമാണ്. പാമ്പിനെപ്പോലെ സമയവും തെന്നിമാറുന്നു. ഭൂമിയില്‍ വസിച്ച് പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കുന്നവര്‍ക്ക് പരിണാമപ്രക്രിയയില്‍ ഉരഗവര്‍ഗ്ഗങ്ങള്‍ക്കുള്ള സ്ഥാനമെന്താണെന്ന് ശാസ്ത്രീയമായി തന്നെ അറിയാനാവും. നാഗങ്ങളൈയും സര്‍പ്പങ്ങളെയും ഉരഗ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠ ശക്തിയായാണ് പൂര്‍വികര്‍ കണ്ടിരുന്നത്.

യജ്ഞം
യജ്ഞം എന്ന വാക്കിന് ‘കര്‍മ പദ്ധതി’ എന്ന അര്‍ത്ഥമാണുള്ളത്. ഞാന്‍ എനിക്ക് വേണ്ടി ഉപാസിക്കുന്നത് ലോകത്തെ എല്ലാവര്‍ക്കും ഉപകരിക്കണമെന്ന നിസ്വാര്‍ത്ഥ സംസ്‌കാരത്തിന്റെ മൂല്യങ്ങളാല്‍ പിറവിയെടുത്ത സംസ്‌കാരമാണത്. വിശ്വനന്മക്ക് വേണ്ടി നാം തയ്യാറാക്കുന്ന കര്‍മ്മ പദ്ധതികളത്രേ ‘യജ്ഞങ്ങള്‍’.

സര്‍പ്പവും യജ്ഞവും
ഈ പ്രപഞ്ച പ്രക്രിയയുടേയും അതിന്റെ ദിവ്യ ശക്തിയുടേയും ഭാവം നിലനിര്‍ത്തുന്നതില്‍ സര്‍പ്പങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് എന്ന തിരിച്ചറിവ് സമ്പാദിക്കുന്നിടത്താണ് നാം സര്‍പ്പ യജ്ഞത്തിന്റെ ആവശ്യകതയെ കുറിച്ചു ബോധവാന്മാരാകുക.

പ്രകൃതി ഭാവത്തിന്റെ ആത്മാവും, അതിന്റെ ആദിമൂലമായ അന്തരക്ഷീത്തിന്റെ സ്വത്വവും ‘സര്‍പ്പ’ ചൈതന്യത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ഒന്നാണെന്ന് ഗ്രഹിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്.

നാം ഏറ്റവും ദിവ്യമായി കാണേണ്ട ആ സര്‍പ്പ ചൈതന്യത്തെ ഏറ്റവും ഉദാത്തമായ അവസ്ഥയില്‍ തന്നെ പുനഃസ്ഥാപിച്ച് ലോക ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി കലിയുഗ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സര്‍പ്പ യജ്ഞ്ഞത്തിന് തിരി തെളിയുന്നുവെന്നത് കാലഘട്ടത്തിന്റെ ആവശ്യവും അതിലുപരി പ്രസക്തവുമാണ്.

ഈ പ്രപഞ്ചത്തില്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഓരോ നിമിഷവും നാം അനുഭവിക്കുന്നത് ‘സമയം’ മാത്രമാണ്.
അങ്ങനെ നോക്കുമ്പോള്‍ സമയം വിഴുങ്ങുന്ന അല്ലെങ്കില്‍ സമയ ദോഷങ്ങള്‍ അകറ്റുവാന്‍ യജ്ഞിക്കുന്നത്തിനുള്ള നമ്മുടെ യജ്ഞം തന്നെയാണ് ‘മഹാ സര്‍പ്പ യജ്ഞം’.

ധര്‍മ്മോ രക്ഷതി രക്ഷിതഃ
യജ്ഞോ വൈ
ശ്രേഷ്ഠതമം കര്‍മ്മ
വന്ദേ ഗുരു പരമ്പരാം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by