ഇസ്ലാമാബാദ് : ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പാക്കിസ്ഥാനും എൻസി-കോൺഗ്രസ് സഖ്യവും ഒരേ താളത്തിലാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . ഒരു ദശാബ്ദത്തിന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന.
ആർട്ടിക്കിൾ 370 ഉം 35 എയും പുനഃസ്ഥാപിക്കുന്നതിന് ജമ്മു പാകിസ്ഥാനും നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും ഒരേ തട്ടിലാണ് . ഇത് കശ്മീരിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് ആസിഫിന്റെ വാദം. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ജമ്മു കശ്മീരിന് സംസ്ഥാനപദവിക്കുള്ള അവകാശം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് പറഞ്ഞത് .
“ജമ്മു കശ്മീർ അവകാശങ്ങൾ എടുത്തുകളഞ്ഞ ഒരു സംസ്ഥാനമായിരുന്നു, അതിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞു, അതിനെ ഒരു കേന്ദ്രഭരണ പ്രദേശമാക്കി, ഈ അവകാശം തിരിച്ചുപിടിക്കണം. ജമ്മു കശ്മീരിന്റെ ഈ അവകാശം ഞങ്ങൾ തിരിച്ചുപിടിക്കും. കഴിഞ്ഞ പത്തുവർഷത്തെ കോൺഗ്രസിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ, അത് രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, കർണാടക എന്നിങ്ങനെ എവിടെയൊക്കെ സർക്കാർ രൂപീകരിച്ചാലും ഞങ്ങൾ ഞങ്ങളുടെ ഉറപ്പുകൾ നടപ്പാക്കി. ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസമുണ്ട്. ഞങ്ങളുടെ പ്രകടനപത്രികയിൽ ഞങ്ങളുടെ മുഴുവൻ അജണ്ടയും പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചിട്ടുണ്ട്…, ”ഖേര പറഞ്ഞു.
ജമ്മു കശ്മീരിന് നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അംഗീകരിച്ചിട്ടും കോൺഗ്രസ് ഇതിനെ എതിർക്കുന്നത് പാകിസ്താനെ സഹായിക്കാനാണെന്നാണ് വിമർശനം. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോഴും, കോൺഗ്രസ് പാർട്ടിയും അതിന്റെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും ഇന്ത്യാ വിരുദ്ധ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ വോട്ടുകൾക്കായി കശ്മീരിനെ പണയപ്പെടുത്താൻ ശ്രമിക്കുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക