മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. മഞ്ഞപ്പിത്തം ചര്‍മ്മത്തിന്റെയും കണ്ണുകളുടെ വെള്ളയുടെയും മഞ്ഞനിറമാണ്. നവജാതശിശുക്കളില്‍ മഞ്ഞപ്പിത്തം വളരെ സാധാരണമാണ്. കുഞ്ഞ് ജനിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അത് മാറും. എന്നാല്‍ മുതിര്‍ന്ന കുട്ടികളില്‍ മഞ്ഞപ്പിത്തം സാധാരണമായി കണക്കാക്കില്ല. ഇത് ഒരു അടിസ്ഥാന അണുബാധയോ രോഗമോ സൂചിപ്പിക്കാം.
എന്താണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്?
ശരീരത്തിലെ രക്തത്തിലും കലകളിലും ബിലിറൂബിന്‍ എന്ന പദാര്‍ത്ഥം അടിഞ്ഞുകൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ സാധാരണ തകര്‍ച്ചയില്‍ ബിലിറൂബിന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. കരള്‍ ശരിയായി പ്രവര്‍ത്തിക്കുമ്പോള്‍, ഈ ബിലിറൂബിന്‍ പ്രോസസ്സ് ചെയ്യുകയും ദഹനവ്യവസ്ഥയിലേക്ക് വിടുകയും ചെയ്യുന്നു. എന്നിരുന്നാലും, കരളിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍, ഈ ബിലിറൂബിന്‍ രക്തത്തില്‍ അടിഞ്ഞു കൂടുന്നു. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് ഇന്ത്യയില്‍ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.
മഞ്ഞപ്പിത്തം എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്?
ഹെപ്പറ്റൈറ്റിസ് വൈറസ് ആന്റിബോഡികള്‍, ബിലിറൂബിന്‍ അളവ്, അസാധാരണമായ ചുവന്ന രക്താണുക്കള്‍, കരളിന്റെ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവ പരിശോധിക്കാന്‍ ഒരു ഡയഗ്നോസ്റ്റിക് രക്തപരിശോധന നടത്താം. മഞ്ഞപ്പിത്തത്തിന്റെ കാരണം നിര്‍ണ്ണയിക്കാന്‍ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ബയോപ്സി പോലുള്ള മറ്റ് ഡയഗ്നോസ്റ്റിക് പരിശോധനകളും ശുപാര്‍ശ ചെയ്തേക്കാം.
മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍
- ചര്‍മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം
- ഇരുണ്ട നിറമുള്ള മൂത്രം
- ഇളം അല്ലെങ്കില്‍ കളിമണ്‍ നിറമുള്ള മലം
- ഛര്‍ദ്ദിയും ഓക്കാനവും
- വിശപ്പില്ലായ്മ
- വയറുവേദന
- ഭാരം കുറയുക
- പേശികളില്‍ വേദന
- കടുത്ത പനി
- ചൊറിച്ചില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: