തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55,040 രൂപയില്‍ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് വില. 8 ഗ്രാമിന് 767.20 രൂപ,10 ഗ്രാമിന് 959 രൂപ,100 ഗ്രാമിന് 9,590 രൂപ, ഒരു കിലോഗ്രാമിന് 95,900 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: