ബെരിനാഗ് : ദേവഭൂമി ഉത്തരാഖണ്ഡിലും അനധികൃത മസ്ജിദ് നിർമ്മാണം . വിദൂര മലയോര പ്രദേശമായ ബെരിനാഗിലെ സർക്കാർ ഭൂമിയിൽ യാതൊരു അനുമതിയുമില്ലാതെയാണ് മസ്ജിദ് നിർമിച്ചിരിക്കുന്നത്. പുറമേ നിന്ന് സാധാരണ വീടാണെന്ന് തോന്നുമെങ്കിലും അകത്ത് കയറിയാൽ മസ്ജിദിന്റെ ദൃശ്യം വ്യക്തമായി കാണാം.
അടുത്തിടെ ഈ പള്ളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഉത്തരാഖണ്ഡ് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.ബെറിനാഗ് ഭരണകൂടം ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു. നേരത്തെ ഏതാനും മുസ്ലീം കുടുംബങ്ങൾ മാത്രമേ ഈ പ്രദേശത്ത് താമസിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോൾ അവിടെ മുസ്ലീം ജനസംഖ്യ നൂറിലധികം വർധിക്കുകയും ആസൂത്രിതമായി പള്ളിയും വുജ്ജുഖാനയും നിർമ്മിച്ചതായും വിവരമുണ്ട്.
ഈ വിഷയം വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ദേവഭൂമിയുടെ സ്വഭാവം മാറ്റാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു നേതാവ് ദർശൻ ഭാരതി ആരോപിച്ചു. മറ്റ് ഹിന്ദു സംഘടനകളും ഈ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: