ന്യൂദല്‍ഹി: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് സകല പിന്തുണയും നല്കാന് ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷന് അഭിയാന് തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കൊപ്ര, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയ്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭ്യമാക്കുക, അവശ്യവസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാനുമാണ് പദ്ധതി. 35,000 കോടിയാണ് പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
വില പിന്തുണ പദ്ധതി (പ്രൈസ് സപ്പോര്‍ട്ട് സ്കീം, വില സ്ഥിരതാ ഫണ്ട് (പിഎസ്എഫ്) പദ്ധതികള്‍ സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ആദായകരമായ വില നല്കാന് സാധിക്കുമെന്നു മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് ഇവ താങ്ങാവുന്ന വിലയില്‍ ലഭിക്കുമെന്നും ഉറപ്പാക്കാന്‍ പദ്ധതി വഴി കഴിയും.
പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, കൊപ്ര എന്നിവ 2024-25 മുതല്‍ കൂടുതല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ വിളകള്‍ താങ്ങുവില പ്രകാരം സംഭരിക്കാന്‍ സഹായിക്കും. ഇതിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി 45,000 കോടിയായി വര്‍ധിപ്പിച്ചു. നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടലിലും ദേശീയ ഇ സംയുക്ത പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ ഉള്‍പ്പെടെ എംഎസ്പിയില്‍ കര്‍ഷകരില്‍ നിന്നാകും ഇവ സംഭരിക്കുക. ഇവയുടെ വിപണി വില ഇടിഞ്ഞാലും വില സ്ഥിരതാ ഫണ്ടുള്ളതിനാല്‍ സര്‍ക്കാരുകള്‍ ചേര്‍ന്ന് ഇവ ന്യായ വിലയ്ക്കാകും കര്‍ഷകരില്‍ നിന്ന് വാങ്ങുക.
ബയോടെക്നോളജി രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവ ഗവേഷകര്‍ക്കും പിന്തുണ നല്‍കും.
ജൈവ സാങ്കേതിക വിദ്യ; പദ്ധതിക്കും അനുമതി
ജൈവ സാങ്കേതിക വിദ്യ യിലെ (ബയോ ടെക്നോളജി) അത്യാധുനിക ഗവേഷണത്തിനും വികസനത്തിനും പിന്തുണ നല്കുന്ന ‘ബയോ-റൈഡ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ജൈവ സാങ്കേതിക വിദ്യയില്‍ ഗവേഷണം, വികസനം, വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങാനും വികസിപ്പിക്കാനും സഹായം എന്നിവയാണ് ലക്ഷ്യം. 9197 കോടി രൂപയാണ് ബജറ്റിലുള് പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ സംരക്ഷണം, കൃഷി, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ഊര്‍ജ ഉല്‍പ്പാദനം എന്നിവയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ബയോ-റൈഡ് സ്കീം.
ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ സബ്സിഡിക്ക് അംഗീകാരം
കര്‍ഷകര്‍ക്ക്, സബ്സിഡിയോടെ താങ്ങാവുന്ന വിലയില്‍ വളങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്കി. ഇവയ്ക്ക് സബ്സിഡി നല്കാന് 24,475.53 കോടിയാണ് ചെലവിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: