മൊഹാലി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്നായകന് റിക്കി പോണ്ടിങ് ഐപിഎല്‍ ടീം പഞ്ചാബ് കിങ്സ് പ്രധാന പരിശീലകന്. കഴിഞ്ഞ ഏഴ് സീസണുകളിലായി ദല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന പരിശീലകനായിരുന്നു. പഞ്ചാബ് കിങ്സിന്റെ ട്രെവര്‍ ബെയ്ലിസിന് പകരക്കാരനായാണ് 49കാരനായ പോണ്ടിങ് എത്തുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് പോണ്ടിങ് ദല്‍ഹിയുമായുള്ള ബാന്ധവം അവസാനിപ്പിച്ചിരുന്നു. പഞ്ചാബ് കിങ്സുമായി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
നാല് വര്‍ഷത്തേക്കാണ് കരാര്‍. 2028വരെ പഞ്ചാബ് ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്ത് തുടരും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അറിയുന്നു. ഐപിഎലിന്റെ തുടക്കം മുതലേ സജീവമായ ഫ്രാഞ്ചൈസിയാണ് മുന്‍പ് കിങ്സ് ഇലവന് പഞ്ചാബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പഞ്ചാബ് ടീം. ലീഗിന്റെ തുടക്കകാലം മുതലുണ്ടായിട്ടും കപ്പടിക്കാനാവത്തതിന്റെ നിരാശ ടീമിനെ പിന്തുടരുന്നുണ്ട്. തുടക്കകാലത്ത് വന്‍ താരാധിക്യവും അത്യുഗ്രന്‍ പ്രകടനമികവും പുറത്തെടുത്തെങ്കിലും പിന്നീട് നിറംമങ്ങി.
2018ലാണ് പോണ്ടിങ് ദല്‍ഹിയുമായി കൈകോര്‍ക്കുന്നത്. 2019 മുതല്‍ തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ ടീമിനെ പ്ലേഓഫിലെത്തിച്ചു. 2020ല്‍ ദല്‍ഹിയെ ഫൈനലില്‍ പ്രവേശിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ തേര്‍വാഴ്ച്ചയെ മറികടക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: