ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഈ മാസം 25ന്. 26 മണ്ഡലങ്ങളിലാണ് അന്ന് പോളിങ് നടക്കുക. ഒക്ടോബര്‍ ഒന്നിന് മൂന്നാംഘട്ടവും. വോട്ടെണ്ണല്‍ എട്ടിന്.
ഇന്നലെ ഒന്നാം ഘട്ടത്തിലെ പോളിങ് ആരംഭിച്ചതിന് പിന്നാലെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുമ്പോള്‍, പോളിങ് നടക്കുന്ന മണ്ഡലങ്ങളിലുള്ള എല്ലാവരോടും വന്‍തോതില്‍ വോട്ട് ചെയ്യാനും ജനാധിപത്യത്തിന്റെ ഉത്സവം ശക്തിപ്പെടുത്താനും അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് യുവാക്കളോടും കന്നി വോട്ടര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രി അമിത് ഷായും എല്ലാവരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.
ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളില്‍ നിന്ന് 219 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്. കശ്മീരിലെ അനന്ത്നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം ജമ്മുവിലെ ദോഡ, റമ്പാന്, കിഷ്ത്വാര്‍ ജില്ലകളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. സൂഫി മുഹമ്മദ് യൂസഫ് (ബിജെപി), ഷാഗുണ്‍ പരിഹാര്‍ (ബിജെപി), മുഹമ്മദ് സലീം ഭട്ട് (ബിജെപി), സുനില്‍ ശര്‍മ (ബിജെപി), സജ്ജദ് കിച്ലൂ (നാഷണല്‍ കോണ്‍ഗ്രസ്), ഖാലിദ് നജിബ് സുഹര്വാര്ദെ (നാഷണല്‍ കോണ്‍ഗ്രസ്), വികര് റസൂല്‍ വാനി (കോണ്‍ഗ്രസ്), അബ്ദുള്‍ മജീദ് വാനി (ഡിപിഎപി), ശക്തിരാജ് പരിഹാര്‍ (ബിജെപി), ഗുലാം മുഹമദ് സരൂരി (സ്വതന്ത്രന്), മുഹമ്മദ് യൂസഫ് തരിഗാമി (സിപിഐഎം), ഗുലാം അഹമ്മദ് മിര്‍ (കോണ്‍ഗ്രസ്), സര്‍താജ് മദ്നി (പിഡിപി), അബ്ദുള്‍ റഹ്മാന് വീരി (പിഡിപി), ഇല്‍തിജ മുഫ്തി (പിഡിപി) എന്നിവരാണ് ജനവിധി തേടിയ പ്രമുഖര്‍. 3276 പോളിങ് സ്റ്റേഷനുകളിലായി 14000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: