India

ഇന്ദിരാഗാന്ധി പണ്ട് ഭിന്ദ്രന്‍വാലയെ സംരക്ഷിച്ചതിന്റെ പേരില്‍ ബലിയാടായി; ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഖലിസ്ഥാന്‍ വാദികളെ സംരക്ഷിക്കുന്നു…

ഓപ്പറേഷന്‍ ബ്ലു സ്റ്റാര്‍ എന്ന ആ ദൗത്യത്തിലൂടെ ഇന്ത്യന്‍ സേന ഭിന്ദ്രന്‍ വാലയെ വധിക്കാന്‍ സാധിച്ചു. പക്ഷെ തങ്ങളുടെ പവിത്രമായ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ചതും അതിനുള്ളില്‍ വെടിയുതിര്‍ത്തതും സിഖുകാരെ വല്ലാതെ വിഷമിപ്പിച്ചു.

Published by

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയാണ് പണ്ട് ഖലിസ്ഥാന്‍ വാദത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദിയായ ഭിന്ദ്രന്‍ വാലയെ സംരക്ഷിച്ചത്. പിന്നീട് ഭിന്ദ്രന്‍ വാല ഇന്ദിരാഗാന്ധിയ്‌ക്ക് പോലും നിയന്ത്രിക്കാനാവാത്ത തിന്മയുടെ ശക്തിയായി വളര്‍ന്നു. ഒടുവില്‍ ഭിന്ദ്രന്‍ വാലയെ അറസ്റ്റ് ചെയ്യാന്‍ സിഖുകാരുടെ ആരാധനാലയമായ സുവര്‍ണ്ണക്ഷേത്രത്തിലേക്ക് ഇന്ദിരാഗാന്ധി പട്ടാളത്തെ അയച്ചു. “ഓപ്പറേഷന്‍ ബ്ലു സ്റ്റാര്‍” എന്ന ആ ദൗത്യത്തിലൂടെ ഇന്ത്യന്‍ സേന ഭിന്ദ്രന്‍ വാലയെ വധിച്ചു.

പക്ഷെ തങ്ങളുടെ പവിത്രമായ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ചതും അതിനുള്ളില്‍ വെടിയുതിര്‍ത്തതും സിഖുകാരെ വല്ലാതെ വിഷമിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ ഭിന്ദ്രന്‍വാലയ്‌ക്കെതിരെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ പട്ടാളആക്രമണത്തിന് സിഖുകാര്‍ പ്രതികാരം ചെയ്തു. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായ സിഖുകാര്‍ തന്നെ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നു.

ഇന്ദിരാഗാന്ധി ഖലിസ്ഥാന്‍ വാദത്തെ പിന്തുണച്ച അതേ ശൈലിയാണ് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും ചെയ്യുന്നത്. തലപ്പാവും ഖഡ (സിഖുകാരുടെ പരമ്പരാഗത കൈവള)യും ധരിച്ച് ഇന്ത്യയില്‍ സിഖുകാര്‍ക്ക് ഗുരുദ്വാരകളില്‍ പോകാന്‍ കഴിയുന്നില്ലെന്നാണ് ഈയിടെ യുഎസ് സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി  പ്രസംഗിച്ചത്.

എന്നാല്‍ ഇന്ത്യയില്‍ ഇന്ന് സിഖുകാര്‍ക്ക് അങ്ങിനെ ഒരു ദുരവസ്ഥയൊന്നുമില്ലെന്ന് നിരവധി സിഖ് നേതാക്കളും ഇന്ത്യാടുഡേയുടെ പ്രമുഖമാധ്യമപ്രവര്‍ത്തകനായ രാഹുല്‍ കന്‍വാലിനെപ്പോലുള്ളവരും അഭിപ്രായപ്പെടുന്നു. ഈ പ്രസ്താവനയിലൂടെ രാഹുല്‍ ഗാന്ധി സിഖുകാര്ക്കിടയില്‍ ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്  എന്നാണ് ഇന്ത്യാ ടുഡേയുടെ മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ കന്‍വാല്‍ അഭിപ്രായപ്പെടുന്നത്.  സിഖുകാര്‍ക്കുള്ളില്‍ പുകയുന്ന അരക്ഷിതാവസ്ഥയെ മുതലാക്കുക, ഖലിസ്ഥാന്‍ വാദികളെ മോദി സര്‍ക്കാരിനെതിരെ തിരിച്ചുവിടുക എന്നിവയാണ് ഈ പ്രസ്താവനയിലൂടെ രാഹുല്‍ ഗാന്ധി ലക്ഷ്യമിട്ടത്. രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയെ പിന്തുണച്ച് കാനഡ, യുഎസ് എന്നീ രാജ്യങ്ങളെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സിഖ് സ് ഫോര്‍ ജസ്റ്റിസ് (Sikhs for Justice) എന്ന ഖലിസ്ഥാന്‍ വാദികളെ പിന്തുണയ്‌ക്കുന്ന സംഘടന പ്രസ്താവന ഇറക്കിയിരുന്നു. രാഹുല്‍ ഗാന്ധി ഖലിസ്ഥാന്‍ വാദികള്‍ക്കൊപ്പമാണെന്നാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് പ്രസ്താവിച്ചത്.

പക്ഷെ രാഹുല്‍ ഗാന്ധിയുടെ ഈ നീക്കങ്ങള്‍ അപകടകരമാണെന്നും കുറുക്കുവഴികളിലൂടെ അധികാരം നേടാനുള്ള അജണ്ടയുടെ ഭാഗമായുള്ള ബോധപൂര്‍വ്വ അജണ്ടയുടെ ഭാഗമാണ് ഈ പ്രസ്താവനയെന്നും നിരവധി രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കാരണം ഖലിസ്ഥാന്‍ വാദികളുടെ അജണ്ടയെ പിന്‍പറ്റുക വഴി അപകടകരമായ ഒരു രാഷ്‌ട്രീയ അജണ്ടയിലേക്കാണ് രാഹുല്‍ഗാന്ധി മുന്നേറുന്നത്. രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ മണ്ടത്തരത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക