ഫറ്റോര്‍ഡ: കരുത്തരായ എഫ്‌സി ഗോവയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ജംഷെഡ്പുര്‍ എഫ്‌സി കരുത്തുകാട്ടി. ഒരു ഗോള്‍ പിന്നില്‍ നിന്നശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ജംഷെഡ്പുര്‍ വിജയിച്ചത്.
ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പാണ് അര്‍മാന്‍ഡോ സാധിക്കുവിലൂടെ ഗോവ ഗോളടിച്ചത്. ഗോവ മുന്നിട്ടുനില്‍ക്കുന്നത് കണ്ട് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു. രണ്ടാം പകുതിയില്‍ ജംഷെഡ്പുര്‍ ഉണര്‍ന്നുകളിച്ചു. 74-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഹാവിയര്‍ സിവേറിയോ ഗോളാക്കി. മത്സരം സമനിലയിലേക്ക് കടക്കുകയാണെന്ന് ഏറെക്കുറേ ഉറപ്പായ ഘട്ടത്തിലാണ് 90+3-ാം മിനിറ്റില്‍ ജംഷെഡ്പുര്‍ ഗോളടിച്ചു. ജോര്‍ദാന്‍ മറേ ആണ് വിജയഗോള്‍ നേടിയ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: