ടോറിനോ: പുതിയ ഫോര്‍മാറ്റില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് തുടക്കം. നിലവില്‍ നടന്നുവന്നുകൊണ്ടിരുന്ന രീതി പാടെ മാറ്റിയാണ് പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. 2011 മുതല്‍ നടന്നുവരുന്ന രീതിയാണ് കഴിഞ്ഞ സീസണ് വരെ തുടര്‍ന്നത്.
കഴിഞ്ഞ തവണ വരെ 32 ടീമുകളാണ് ഉണ്ടായിരുന്നത്. നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകള്‍ റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഹോം-എവേ മത്സരങ്ങള്‍ കളിക്കുന്ന രീതിയാണ് ആദ്യ റൗണ്ടില്‍ ഉണ്ടായിരുന്നത്. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ഗ്രൂപ്പുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. അതായിരുന്നു കഴിഞ്ഞ സീസണ് വരെയുള്ള രീതി. ഇത്തവണ ആകെ ടീമുകളുടെ എണ്ണം 32ല്‍ നിന്നും 36 ആയി ഉയര്‍ന്നിട്ടുണ്ട്. പല ഗ്രപ്പുകളായി തിരിക്കുന്ന രീതിയില്ല. ആദ്യ റൗണ്ടില്‍ ഓരോ ടീമുകള്‍ക്കും ആകെ എട്ട് കളികള്‍ കളിക്കേണ്ടിവരും.
ഇത്രയും കളികള്‍ കഴിഞ്ഞ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ആദ്യ എട്ട് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്ട്ടറിലെത്തുന്നു. 9-24 വരെയുള്ള 16 ടീമുകള്‍ ഹോം-എവേ മത്സരങ്ങള്‍ നടത്തും. ഒമ്പത് മുതല്‍ 16 വരെ സ്ഥാനത്തുള്ള ടീമുകള്‍ സീഡഡ് ടീം ആയിരിക്കും. 17 മുതല്‍ 24 വരെയുള്ളവര്‍ അണ്‍സീഡഡ് ടീമുകളും. സീഡഡ് ടീമുകളും അണ്‍സീഡഡ് ടീമുകളും തമ്മില്‍ ഹോം എവേ മത്സരങ്ങള്‍ കളിക്കും. ഇതില്‍ മുന്നിലെത്തുന്ന എട്ട് ടീമുകള്‍ നേരത്തെ നോക്കൗട്ട് ഉറപ്പിച്ച എട്ട് ടീമുകളുമായി സെമി കളിച്ച് വിജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറാം. പിന്നീട് പതിവ് പോലെ സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: