India

ഇതാണ് ഇന്ത്യയുടെ സമയം, ഇതാണ് ഇന്ത്യയുടെ സുവര്‍ണ കാലഘട്ടം, ഇതാണ് ഇന്ത്യയുടെ അമൃതകാലം:നരേന്ദ്ര മോദി

Published by

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. അഹമ്മദാബാദിനും ഭുജിനും ഇടയില്‍ നമോ ഭാരത് റാപ്പിഡ് റെയില്‍ ഉദ്ഘാടനം ചെയ്തു.നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പിഎം ആവാസ് യോജന – ഗ്രാമീണ്‍ പ്രകാരം 30,000ത്തിലധികം വീടുകള്‍ അനുവദിച്ചു.അന്താരാഷ്‌ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐടി സംവിധാനത്തിനു തുടക്കംകുറിച്ചു.

മൂന്നാം കാലയളവിലെ ആദ്യ 100 ദിവസങ്ങള്‍ ഏവര്‍ക്കും ഫലപ്രദമായ വികസനം കൊണ്ടുവന്നതായി നരേന്ദ്രമോദി പറഞ്ഞു. 70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങള്‍ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യം സംബന്ധിച്ച് വലിയ തീരുമാനമെടുത്തു. നമോ ഭാരത് റാപ്പിഡ് റെയില്‍ ഇടത്തരം കുടുംബങ്ങള്‍ക്ക് വളരെയധികം സൗകര്യങ്ങള്‍ നല്‍കും.ഈ 100 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് ശൃംഖലയുടെ വിപുലീകരണം അഭൂതപൂര്‍വമാണ്. ഇതാണ് ഇന്ത്യയുടെ സമയം, ഇതാണ് ഇന്ത്യയുടെ സുവര്‍ണ കാലഘട്ടം, ഇതാണ് ഇന്ത്യയുടെ അമൃതകാലം.ഇന്ത്യക്ക് ഇപ്പോള്‍ നഷ്ടപ്പെടുത്താന്‍ സമയമില്ല, നമുക്ക് ഇന്ത്യയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും മാന്യമായ ജീവിതം നല്‍കുകയും വേണം. പ്രധാനമന്ത്രി പറഞ്ഞു
ആദ്യത്തെ നൂറ് ദിവസങ്ങളിലെ, ഞങ്ങളുടെ മുന്‍ഗണനകള്‍ വ്യക്തമായി പ്രകടമാണ്. അത് ഞങ്ങളുടെ വേഗതയുടെയും തോതിന്റെയും പ്രതിഫലനം കൂടിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പന്തയമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഹരിത ഭാവിയും നെറ്റ് സീറോയും. സമയപരിധിക്കും 9 വര്‍ഷം മുന്‍പ് തന്നെ പാരീസില്‍ നിശ്ചയിച്ചിട്ടുള്ള കാലാവസ്ഥാ പ്രതിബദ്ധത കൈവരിക്കുന്ന ജി20 ലെ ആദ്യ രാജ്യമാണ് ഇന്ത്യ.പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജനയിലൂടെ, ഇന്ത്യയിലെ ഓരോ വീടും ഒരു ഊര്‍ജ്ജ ഉല്‍പ്പാദകര്‍ ആകുകയാണ്. ജന അനുകൂല ഗ്രഹ തത്വങ്ങളോട് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്, പ്രധാനമന്ത്രി പറഞ്ഞു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by