ആഗോള ഇസ്‌ലാമിക ഭീകര സംഘടനയായ ഐഎസിലേക്കുള്ള ഏറ്റവും വലിയ റിക്രൂട്ടിംഗ് ഹബ്ബാണ് കേരളമെന്ന സത്യം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ തുറന്നുപറയാൻ ഇപ്പോഴെങ്കിലും തയ്യാറായത് വൈകി വന്ന വിവേകമാണ്…..
സംസ്ഥാനം നേരിടുന്ന ഈ തീവ്രവാദ ഭീഷണിയെ കുറിച്ച് ആശങ്ക ഉയർന്നപ്പോഴെല്ലാം ചൂണ്ടിക്കാണിച്ചവരെ ഭീഷണിപ്പെടുത്തിയും സൈബർ ആക്രമണം നടത്തിയും നിശബ്ദമാക്കുകയുമാണ് ചെയ്തിരുന്നത്. ഇപ്പോൾ ഭരണകക്ഷി സംഘടനയിലെ മുതിർന്ന നേതാവ് തന്നെ ദേശവിരുദ്ധ റിക്രൂട്ട്മെൻറ് അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎമ്മിന്റെ അഭിപ്രായം അറിയാൻ ഈ ഘട്ടത്തിൽ കേരള സമൂഹത്തിന് താല്പര്യമുണ്ട്.
വളരെയധികം ഗൗരവകരമായ ഒരു തുറന്നു പറച്ചിലാണ് സിപിഎമ്മിന്റെ ഉന്നത നേതാവ് നടത്തിയിരിക്കുന്നത്. കേരളത്തിൽ സിപിഎം ഭരണത്തിലാണ് തീവ്രവാദത്തിലേക്കുള്ള യുവാക്കളുടെ കുത്തൊഴുക്ക് നടക്കുന്നത്. ഇതിന് പാർട്ടിയിലെ ഒരു വിഭാഗം കുടപിടിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണം. തനിക്ക് ലഭിച്ച വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ മുമ്പാകെ പറയാൻ ജയരാജൻ തയ്യാറാകണം. നടത്തിയ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പാർട്ടിക്കുള്ളിലും ഇത് ചർച്ചാവിഷയമാക്കുക എന്നതാണ്.
കണ്ണൂര് പോലെ തന്നെ മധ്യകേരളത്തിലെ തീവ്രവാദ മനോഭാവമുള്ളവരെ സൃഷ്ടിക്കുന്ന ഇടമാണ് ഈരാറ്റുപേട്ട. വിഭാഗീയ പ്രവർത്തനങ്ങളുടെ പ്രാദേശിക ഹബ്ബായി പേട്ട മാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് പോലും പലപ്പോഴും നിശബ്ദമാകുന്ന സംഭവങ്ങൾ ഇവിടെനിന്നും സമീപകാലത്ത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വാഗമൺ സിമി ക്യാമ്പോടെ കേരളത്തിലെ യുവാക്കളെ ഭീകരവാദ പ്രസ്ഥാനത്തിൻറെ ഭാഗമാക്കാനുള്ള റിക്രൂട്ട്മെൻറ് തുടങ്ങിയിരുന്നു. ഇത് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാൽ വധഭീഷണി അടക്കം ജീവനും സ്വത്തിനും നേരെയുള്ള അനവധി ഭീഷണികൾ ആണ് എനിക്ക് നേരിടേണ്ടി വന്നത്.
ഈരാറ്റുപേട്ട തീവ്രവാദ സ്വഭാവമുള്ള പ്രദേശമായതിനാൽ പോലീസ് സന്നാഹം ശക്തിപ്പെടുത്തണമെന്നും സ്ഥലം വിട്ടുകൊടുക്കരുതെന്നുമുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അവഗണിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചത് സംസ്ഥാനത്തെ പ്രബല രാഷ്‌ട്രീയ കക്ഷികളിൽ ഇക്കൂട്ടർ നുഴഞ്ഞുകയറിയതിന്റെ തെളിവാണ്. പോലീസ് സ്റ്റേഷൻ സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെടുത്തി നടത്തിയിട്ടുള്ള ചർച്ചകളിലെ ഒരേമനസ്സോടെയുള്ള തീരുമാനം ഇടതു വലതുമുന്നണികളെ ഇവർ ഹൈജാക്ക് ചെയ്തിരിക്കുന്നതിന്റെ സൂചനയാണ്.
വിവാദ വിഷയങ്ങളിൽ തീരുമാനമെടുക്കും മുമ്പ് സംഘടനകൾ സർവ്വകക്ഷി സമ്മേളനം എന്ന ഓമനപേരിൽ തീരുമാനമെടുത്ത് യോഗത്തിൽ വന്നു കൈയ്യടിച്ചു പാസാക്കുന്നത് സാധാരണമാണ്.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് മയ്യത്ത് നമസ്കാരം വരെ നടത്തി ഏറ്റവുമധികം പിന്തുണ നൽകുകയും ഡൽഹിയിൽ സമരത്തിന് പോകുവാൻ തയ്യാറായതും ഈരാറ്റുപേട്ടയിൽ നിന്നാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത ആളുകളെ പറ്റിയും രാഷ്‌ട്രീയകക്ഷി നേതാക്കൾ ആരൊക്കെയെന്നും ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു.
തലയോലപ്പറമ്പ് ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് കുഴൽപ്പണ – ലഹരി മാഫിയ പ്രവർത്തനങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരികയാണ്. അന്തർ സംസ്ഥാന ബസ്സുകളിലും വാഹനങ്ങളിലുമായി കടത്തിയ കോടി കണക്കിന് രൂപയാണ് എക്സൈസ് പോലീസ് സംഘങ്ങൾ ജില്ലയിൽ പിടികൂടിയിട്ടുള്ളത്. ഇത്തരം ഇടപാടുകളുടെ ഉറവിടം ഇപ്പോഴും അന്വേഷണം ഏജൻസികൾക്ക് അജ്ഞാതമാണ്. ഈരാറ്റുപേട്ട തലയോലപ്പറമ്പ് പ്രദേശത്തേക്ക് കണ്ണികൾ നീളുന്നുണ്ടെങ്കിലും അത് കണ്ടെത്താൻ കഴിയാറില്ല. ദേശീയ അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഈ മാഫിയയുടെ അടിത്തട്ടിലേക്ക് നീളുന്ന സമഗ്ര അന്വേഷണം നടത്താൻ കഴിയൂ.
പി എഫ് ഐ പോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനകളെ നിരോധിച്ച ശേഷം ഇതിനെ അനുകൂലിക്കുന്നവർ ഇതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറി എന്നു റിപ്പോർട്ടുകൾ ഉണ്ട്. കോട്ടയത്ത് പേട്ടയ്‌ക്ക് സമീപമുള്ള ഒരു പ്രദേശത്തെ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിനായി രൂപീകരിച്ച പാനൽ തന്നെ ഇത്തരത്തിലുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നതാണ്. രാഷ്‌ട്രീയ സാമുദായിക സംഘടനകളിൽ മാത്രമല്ല വ്യാപാര – വാണിജ്യ മേഖലകളിലും തീവ്രവാദസ്വഭാവമുള്ള അനുഭാവികളുടെ എണ്ണം കൂടിവരികയാണ്.
സംസ്ഥാന പോലീസിലും ഇത്തരം ശക്തികളുടെ അനുഭാവ ഗ്രൂപ്പുകൾ ഉണ്ടെന്നുള്ളതാണ് നടുക്കുന്ന യാഥാർത്ഥ്യം. പച്ചവെളിച്ചം,നിലാവിന്റെ കൂട്ടുകാർ, എന്നീ പേരുകളിൽ ഗ്രൂപ്പുകൾ സജീവമായിരുന്നു. വിവാദമാകുമ്പോൾ തൽക്കാലത്തേക്ക് പിന്മാറുകയും പിന്നീട് വീണ്ടും പൂർവാധികം ശക്തിയോടെ ഒരുമിക്കുകയുമാണ് ചെയ്യുന്നത്.
അതീവ ഗുരതര സാഹചര്യത്തിലൂടെ കേരളം മുൻപോട്ട് പോകുന്നത്. ഇതിനു എതിരെ ശക്തമായ ചെറുത്തു നിൽപ് ഉണ്ടാകണം. ലഹരി ജിഹാദിനു എതിരെ യുവ തലമുറ തന്നെ മുന്നിട്ട് ഇറങ്ങണം. ഇനിയും ഇതിനു എതിരെ അനാസ്ഥ തുടർന്നാൽ ദൂരവ്യാപക പ്രത്യാഘാതമാകും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടാകുക.
എൻ ഹരി
BJP മധ്യമേഖലാ പ്രസിഡൻ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: