മലപ്പുറം:നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ശേഖരിച്ച 10 പേരുടെ സാമ്പിള്‍ കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. ബംഗളൂരുവില്‍ നിന്നും എത്തിയ ശേഷം ഇയാള്‍ എത്തിയ സ്ഥലങ്ങള്‍ ഏതെല്ലാമാണെന്നാണ് പരിശോധിക്കുന്നത്.
നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നു. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ നിപ കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
മലപ്പുറത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണം.
കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകളിലാണ് നിയന്ത്രണം.
തിരുവാലിയിലെ നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളും മമ്പാട് ഏഴാം വാര്‍ഡുമാണ് കണ്ടെയ്ന്മെന്റ് സോണുകള്‍.വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
സിനിമാ തിയറ്ററുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണം. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഭക്ഷിക്കണം. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ഈ മാസം ഒന്‍പതിനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: