കോട്ടയം: ശബരിമല വിമാനത്താവളത്തിനായി പുതിയ കമ്പനി രൂപീകരണം, ഭൂമി ഏറ്റെടുക്കല്‍, ധനസമാഹരണം എന്നിവ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യേണ്ട കാര്യങ്ങളാണെന്നും ഇതു സാദ്ധ്യമായാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസര്‍ തുളസിദാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
സൈറ്റ് ക്ലിയറന്‍സ് , പ്രാഥമിക അനുമതി, പരിസ്ഥിതി പഠനത്തിനായുള്ള ടൈംസ് ഓഫ് റഫറന്‍സ് അംഗീകാരം തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഇനി ലഭിക്കേണ്ടത് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയുമാണ്. ഭൂമി ഏറ്റെടുക്കല്‍ ചെലവിലെ പങ്കാളിത്തം സംബന്ധിച്ച് ധാരണയാകാതെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാനാവില്ല. ഇവ ലഭ്യമായി കഴിഞ്ഞാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആകും. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിശദ പദ്ധതി രേഖ തയ്യാറാക്കാനാകും. പരിസ്ഥിതി ആഘാത പഠനം റിപ്പോര്‍ട്ട് മന്ത്രാലയത്തിലേക്ക് അയച്ചു.കൊച്ചി വിമാനത്താവള മാതൃകയില്‍ കമ്പനി രൂപീകരണമാണ് പിന്നെ പ്രധാനമായും വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: