Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാരിന്റെ ബിറാക് ഇന്നൊവേഷന്‍ വിത്ത് ഹൈ  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 04:42 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ ‘ബിറാക് ഇന്നൊവേഷന്‍ വിത്ത് ഹൈ സോഷ്യല്‍ ഇംപാക്റ്റ് അവാര്‍ഡ്-2024’ തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സിന്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ ഉണ്ടാക്കിയ സാമൂഹിക സ്വാധീനം പരിഗണിച്ചാണ് പുരസ്കാരം. ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച സമാപിച്ച ഗ്ലോബല്‍ ബയോ-ഇന്ത്യ 2024 പരിപാടിയില്‍ അവാര്‍ഡ് സമ്മാനിച്ചു.

ബാന്‍ഡികൂട്ട് റോബോട്ട്, ബാന്‍ഡികൂട്ട് മൊബിലിറ്റി പ്ലസ് എന്നിവയുള്‍പ്പെടെയുള്ള കണ്ടുപിടിത്തങ്ങളും മനുഷ്യപ്രയത്നമില്ലാതെ മാന്‍ഹോളുകള്‍ വൃത്തിയാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതും ജെന്‍ റോബോട്ടിക്സിനെ പുരസ്കാരത്തിന് അര്‍ഹമാക്കി.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്നോളജി വകുപ്പും പൊതുമേഖലാ സ്ഥാപനമായ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലും (ബിറാക്) ചേര്‍ന്നാണ് ഗ്ലോബല്‍ ബയോ-ഇന്ത്യ 2024 സംഘടിപ്പിച്ചത്.

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ജെന്‍ റോബോട്ടിക്സിന്റെ ബാന്‍ഡികൂട്ട് റോബോട്ട് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതു പോലുള്ള അപകടകരമായ ചുറ്റുപാടുകളില്‍ നിന്ന് മനുഷ്യപ്രയത്നം ഒഴിവാക്കി. 2017ലാണ് ജെന്‍ റോബോട്ടിക്സ് ബാന്‍ഡികൂട്ട് റോബോട്ടിനെ വികസിപ്പിച്ചത്. മാന്‍ഹോള്‍ ശുചീകരണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് ജെന്‍ റോബോട്ടിക്സിന്റെ ഈ ചുവടുവയ്‌പിലൂടെ സാധിച്ചു.

ബാന്‍ഡികൂട്ടിന്റെ പ്രധാന ഘടകമായ റോബോട്ടിക് ട്രോണ്‍ യൂണിറ്റ് മാന്‍ഹോളില്‍ പ്രവേശിച്ച് മനുഷ്യന്റെ കൈകാലുകള്‍ക്ക് സമാനമായി റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് മലിനജലം നീക്കം ചെയ്യും. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന വാട്ടര്‍പ്രൂഫ്, എച്ച്ഡി വിഷന്‍ ക്യാമറകളും ഗ്യാസ് സെന്‍സറുകളും ഇതിലുണ്ട്.

നഗരങ്ങളിലെ മലിനജല ശുചീകരണവും മാലിന്യ സംസ്കരണവും പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്ന ബാന്‍ഡികൂട്ട് മൊബിലിറ്റി പ്ലസ് നിലവിലുള്ള സംവിധാനങ്ങളിലേക്ക് പുതിയ പരിഹാരങ്ങള്‍ സമന്വയിപ്പിച്ച് ശുചിത്വ സാങ്കേതികവിദ്യയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

ഇന്ത്യയെ മാനുവല്‍ സ്കാവെഞ്ചിംഗില്‍ നിന്ന് മുക്തമാക്കാന്‍ ജെന്‍ റോബോട്ടിക്സ് പ്രതിജ്ഞാബദ്ധമാണെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പ്രചോദനമായി ഈ പുരസ്കാരത്തെ കാണുന്നുവെന്നും ജെന്‍ റോബോട്ടിക്സ് ഡയറക്ടറും സഹസ്ഥാപകനുമായ നിഖില്‍ എന്‍.പി പറഞ്ഞു. ബാന്‍ഡികൂട്ട് റോബോട്ട് ഇന്ത്യയിലെ ശൂചീകരണ പ്രവര്‍ത്തനങ്ങളെ മാറ്റിമറിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്തുന്നതില്‍ റോബോട്ടിക്സിന്റെയും എഐയുടെയും സാധ്യത പ്രയോജനപ്പെടുത്താന്‍ ജെന്‍ റോബോട്ടിക്സിനായി. തൊഴിലാളികള്‍ക്ക് റോബോട്ടിക്സ് ഓപ്പറേറ്റര്‍മാരാകാനുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ഈ സാങ്കേതികവിദ്യകള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Global Bio-India 2024Genrobotics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

കേന്ദ്ര സര്‍ക്കാരിന്റെ ബിറാക് ഇന്നൊവേഷന്‍ വിത്ത് ഹൈ സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.