ന്യൂഡല്‍ഹി: പിഎം ഇ ഡ്രൈവ് പദ്ധതി പ്രകാരം ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് വൈദ്യുതി വാഹനങ്ങള്‍ക്കുള്ള സബ്സിഡി നിലനിര്‍ത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രിക്ക് കാര്‍ ഉത്പാദകര്‍ക്ക് ഇത്തരത്തില്‍ സബ്സിഡി നല്‍കിയത് ഇവയുടെ പ്രചാരം പ്രോല്‍സാഹിപ്പിക്കാനും തുടക്കത്തില്‍ കമ്പനികള്ക്കുണ്ടാകാവുന്ന ഭീമമായ ഉത്പാദന ചെലവ് നേരിടാനുമായിരുന്നു.ഇലക്ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ഉത്പാദനം സാധാരണനിലയിലാവുകയും ചെയ്ത സാഹചര്യത്തില്‍ ഇനി സബ്സിഡിയുടെ ആവശ്യമില്ല.
ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി പദ്ധതിയില്‍ നിന്ന് മൂന്നാംഘട്ടത്തില്‍ ഇലക്ട്രിക്ക് കാറുകള്‍ ഒഴിവാക്കിയതിനെതിരെയുള്ള വിമര്ശനത്താട് പ്രതികരിക്കുകയായിരുന്നു ഗതാഗതമന്ത്രാലയം. മൂന്നാംഘട്ടത്തില്‍ ഇലക്ട്രിക്ക് കാറുകളുടെ ഉല്പാദനചെലവ് കുത്തനെ കുറഞ്ഞിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ വാഹനങ്ങളായ ഓട്ടോറിക്ഷകള്‍, സ്കൂട്ടറുകള് എന്നിവയ്ക്കുകയും ആംബുലന്സ്കള്ക്കും ചരക്ക് നീക്കത്തിന് ആവശ്യമായ ട്രക്കുകള്‍ക്കും മാത്രമായി സബ്സിഡി പരിമിതപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: