ന്യൂദല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയിലെത്തിയാണ് സന്ദര്‍ശനം നടത്തിയത്.
രാജസ്ഥാന്റെ സമഗ്ര വികസനം, പുരോഗതി, പൊതുക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. സന്ദര്‍ശനവേളയിലെ ചിത്രം രാജസ്ഥാന് മുഖ്യമന്ത്രി എക്സിലൂടെ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: