Kerala

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ യൂണിഫോമും, നെ​യിം ബോ​ർ​ഡും​​​ ; പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്‌ക്ക് മോ​ട്ടോ​ർ വാഹ​ന​വ​കു​പ്പ്​

Published by

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ യൂണിഫോമും, നെ​യിം ബോ​ർ​ഡും​​​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. നേ​ര​ത്തെ ഇതു​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും അ​ധി​കം​പേ​രും പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ക​ണ്ട​ക്ട​ര്‍മാ​ര്‍ നെ​യിം ബോ​ർ​ഡ് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന് 12 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ഇ​നി​യും ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. 2011 മാ​ര്‍ച്ചി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ മോ​ശം അ​നു​ഭ​വ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി​പ്പെ​ടാ​ൻ ക​ണ്ട​ക്ട​റു​ടെ പേ​രെ​ങ്കി​ലും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്.

ഇ​ക്കാ​​ര്യം​ പ​രി​ശോ​ധി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​രം യൂ​ണിഫോം ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സു​ക​ളും പ​രി​ശോ​ധ​ന പ​രി​ധി​യി​ലു​ണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by