രാജ്യമെങ്ങും ഭയഭക്തിയോടെയാണ് വിനായക ചതുർത്ഥി ആഘോഷിച്ചത് . ഇന്ത്യയിലുടനീളമൊരുക്കിയ ഗണേശപന്തലുകളിൽ നിരവധി ഭക്തരും പ്രാർത്ഥിക്കാൻ എത്തിയിരുന്നു. ഇപ്പോഴിതാ ഗണേശപന്തലിൽ എത്തിയ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത് .
മനുഷ്യരെപ്പോലെ മൃഗങ്ങളും ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്ന വീഡിയോയാണിത്. ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് ഗണേശ വിഗ്രഹം വെച്ച സ്ഥലത്ത് മൂർഖൻ പാമ്പ് വരുന്നതും , ഭഗവാന്റെ കഴുത്തിൽ ചുറ്റി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത് . മഹാദേവന്റെ കഴുത്തിലെ നാഗാഭരണം പോലെയാണ് ഗണപതിയുടെ കഴുത്തിലും പാമ്പ് ഇരിക്കുന്നത്.
മഹേഷ് സാൽവെയാണ് (mahesh_salve) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഈ വീഡിയോ പങ്കുവെച്ചത് . “നാഗരാജൻ ഗണപതിയെ കാണാൻ വന്നു” എന്ന് അടിക്കുറിപ്പും നൽകി.
`https://www.instagram.com/reel/C_reoLhKFgz/?utm_source=ig_embed&ig_rid=ad3f4571-2aae-411e-8e3c-8bdac76b28e4
പ്രതികരിക്കാൻ ഇവിടെ എഴുതുക: