India

ആരും കണ്ടുപിടിക്കില്ലെന്ന് വിശ്വാസം : ഹിജാബ് ധരിച്ച് മോഷണം ; അസ്മ പർവീണും, റൂബി അൻസാരിയും അറസ്റ്റിൽ

Published by

പ്രയാഗ്‌രാജ് ; ഹിജാബ് ധരിച്ച് മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പ്രയാഗ്‌രാജ് ജില്ലയിലെ ഖുൽദാബാദ് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഡിഎസ്എ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് കസരി-മസാരി സ്വദേശികളായ അസ്മ പർവീൺ, റൂബി അൻസാരി എന്നിവരെ അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കണ്ടെടുത്തിട്ടുണ്ട്.

ഡിഎസ്എ ഗ്രൗണ്ടിന് സമീപം നിഖാബ് ധരിച്ച രണ്ട് സ്ത്രീകൾ ദൂരൂഹസാഹചര്യത്തിൽ നിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു . തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത് . ഹിജാബ് ധരിച്ച് മോഷണം നടത്താനൊരുങ്ങുകയായിരുന്നുവെന്ന് യുവതികൾ പോലീസിനോട് പറഞ്ഞു.

മുൻപും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടെന്നും , ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by