Kerala

നിപ സമ്പര്‍ക്ക പട്ടിക; എണ്ണം 151 ആയി ഉയര്‍ന്നു, പഞ്ചായത്തിൽ മാസ്ക് നിര്‍ബന്ധമാക്കി

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്

Published by

മലപ്പുറം: മലപ്പുറം നടുവത്ത് നിപ രോഗം സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇതോടെ 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്.

എന്നാൽ ഇതിപ്പോൾ 151 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ആണ് ഇവരുടെ പട്ടിക തയ്യാറാക്കിയത്. ഇതിനിടെ തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും.

അതേസമയം നിപ സംശയത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കി. തിരുവാലി പഞ്ചായത്തിൽ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി.

ഇന്ന് രാവിലെ തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് ഈ യോഗത്തിൽ ചർച്ച ചെയ്തത്.

അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ അതിൻറെ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by