ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാണെന്നും കൃഷി, കര്‍ഷക ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് . കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ വലിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 0% ല്‍ നിന്ന് 20% ആയി ഉയര്‍ത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്. മറ്റ് ഘടകങ്ങള്‍ ചേര്‍ക്കുമ്പോള്‍ മൊത്തം ഫലപ്രദമായ തീരുവ 27.5% ആയിരിക്കുമെന്നും ചൗഹാന് പറഞ്ഞു.
ഈ നടപടിയിലൂടെ എല്ലാ എണ്ണക്കുരു കര്‍ഷകര്‍ക്കും, പ്രത്യേകിച്ച് സോയാബീന്‍, ചെറുപയര്‍ കര്‍ഷകര്‍ക്ക് വിപണിയില്‍ വരാന്‍ പോകുന്ന വിളകള്‍ക്ക് നല്ല വില ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതോടൊപ്പം റാബിയില്‍ എണ്ണക്കുരു വിതയ്ക്കല്‍ വര്‍ധിക്കുകയും കടുക് വിളയ്ക്കും നല്ല വില ലഭിക്കുകയും ചെയ്യും. ഈ തീരുമാനത്തോടെ സോയ ഖാലിയുടെ ഉല്‍പ്പാദനവും വര്ധിക്കം.
ബസുമതി അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി തീരുവ എടുത്തുകളയാനും തീരുമാനമെടുത്തിട്ടുണ്ടെന്നും ചൗഹാന് പറഞ്ഞു. കയറ്റുമതി തീരുവ എടുത്തുകളഞ്ഞതോടെ ബസ്മതി ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് ന്യായമായ വില ലഭിക്കുമെന്നും സ്വീകരിച്ച നടപടി ബസ്മതി അരിയുടെ ആവശ്യം വര്‍ധിപ്പിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ശുദ്ധീകരിച്ച എണ്ണയുടെ അടിസ്ഥാന തീരുവ 32.5 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം കടുക്, സൂര്യകാന്തി, നിലക്കടല എന്നിവയുടെ ശുദ്ധീകരിച്ച എണ്ണയുടെ ആവശ്യം വര്‍ദ്ധിപ്പിക്കും.
കര്‍ഷകര്‍ക്ക് വിളകള്‍ക്ക് മികച്ച വില ലഭിക്കുമെന്നും ചെറുകിട, ഗ്രാമപ്രദേശങ്ങളില്‍ റിഫൈനറികള്‍ വര്‍ധിക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്നും ചൗഹാന് പറഞ്ഞു. കര്‍ഷകരുടെ പുരോഗതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, ഉള്ളിയുടെ കയറ്റുമതി തീരുവ 40% ല്‍ നിന്ന് 20% ആയി കുറയ്ക്കാനും തീരുമാനമുണ്ട്. കയറ്റുമതി തീരുവ കുറച്ചതോടെ ഉള്ളി ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ഉള്ളിക്ക് നല്ല വില ലഭിക്കുമെന്നും ഉള്ളി കയറ്റുമതിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ തീരുമാനം കര്‍ഷകര്‍ക്കും ഉള്ളിയുമായി ബന്ധപ്പെട്ട മറ്റ് മേഖലകള്‍ക്കും നേരിട്ട് ഗുണം ചെയ്യും.ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനായി കര്‍ഷകരുടെ വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ചു.
കര്‍ഷക വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമീപകാല തീരുമാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ മോദി, ഉള്ളിയുടെ കയറ്റുമതി തീരുവ കുറച്ചതായാലും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വര്ദ്ധിപ്പിച്ചതായാലും ശരി ഇത്തരം തീരുമാനങ്ങള്‍ നമ്മുടെ ഭക്ഷ്യ ഉല്‍പ്പാദകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും പറഞ്ഞു. ഈ തീരുമാനങ്ങള്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: