മുംബൈ: സംവരണം അവസാനിപ്പിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപലപനീയമാണെന്നും മഹാരാഷ്‌ട്രയിലും മറ്റിടങ്ങളിലും കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രി രാംദാസ് അത്താവലെ. വിദേശ മണ്ണിൽ രാജ്യത്തിനെതിരെ സംസാരിച്ചതിന് ദളിതർ രാഹുൽ ഗാന്ധിയെ പാഠം പഠിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുമെന്ന് യുഎസിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ ബിജെപിയും സഖ്യകക്ഷികളും നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് രാഹുൽ പറയുന്നതായും അത്താവലെ പറഞ്ഞു.
ഇതിനു പുറമെ പ്രസ്‌താവന ഭരണഘടനാ വിരുദ്ധമാണെന്നും കോൺഗ്രസിന്റെ സംവരണ വിരുദ്ധ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നൽകുന്ന സംവരണം ആർക്കും അവസാനിപ്പിക്കാൻ കഴിയില്ലെന്നും അതാവാലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: