ചെന്നൈ: എല്ലാ മേഖലയിലും ഹേമ കമ്മിറ്റി ക്ക്് സമാന കമ്മിറ്റി വരണമെന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തു. സിനിമയില്‍ മാത്രമായി നടപടികള്‍ ഒതുങ്ങിപ്പോകരുതെന്നും വൈരമുത്തു പറഞ്ഞു.
പുതിയ ഇന്ത്യയുടെ തുടക്കമാണ് ഹേമ കമ്മിറ്റി. സ്വയം പ്രതിരോധിക്കുന്നതില്‍ സ്കൂളുകളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു. മുമ്പ് ഗായിക ചിന്മയി അടക്കമുള്ളവര്‍ വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മലയാളത്തിലുള്‍പ്പെടെ സൂപ്പര്‍ താരങ്ങളുടെ മൗനത്തെപിന്നണി ഗായിക ചിന്മയി ശ്രീപദ പരിഹസിച്ചിരുന്നു. പണവും ഡയലോഗുകളും നല്കിയാല് സ്ത്രീകള്‍ക്കായി സംസാരിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തയ്യാറായേക്കുമെന്ന് ചിന്മയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: