ന്യൂദല്‍ഹി: ഒഡീഷ തീരത്തെ ചന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നു തുടര്‍ച്ചയായ രണ്ടാം ദിവസവും വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ (വിഎല്‍എസ്ആര്‍എസ്എഎം) ഭാരതം വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ).
രണ്ടു ദിവസത്തെ പരീക്ഷണവും വിജയിച്ചത് ഡിആര്‍ഡിഒയുടെ നിര്‍ണായക നേട്ടമായി. രണ്ടു ടെസ്റ്റുകളിലും വിഎല്‍എസ്ആര്‍എസ്എഎം സംവിധാനം വ്യോമ ലക്ഷ്യങ്ങളെ വിജയകരമായി തടഞ്ഞു. ആകാശ ഭീഷണികളെ മിസൈല്‍ കൃത്യമായി നിര്‍വീര്യമാക്കി.
വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയുള്‍പ്പെടെ ഭീഷണികളെ ചെറുക്കാനാണ് വിഎല്‍എസ്ആര്‍എസ്എം സംവിധാനം.
ഡിആര്‍ഡിഒയിലെയും നാവിക സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരീക്ഷണ സമയത്തുണ്ടായിരുന്നു. ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: