India

ആസാമില്‍ ഒമ്പത് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേര്‍ന്നത് 20 ലക്ഷം പേര്‍

Published by

ഗുവാഹത്തി: ആസാമില്‍ ഒന്‍പതു ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേര്‍ന്നത് 20 ലക്ഷം പേര്‍. ദേശീയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ ഒന്നിച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ഒമ്പത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 20,43,796 പേരാണ് ബിജെപിയില്‍ ചേര്‍ന്നിട്ടുള്ളത്. 2019ല്‍ ഒന്നര മാസംകൊണ്ട് 18 ലക്ഷം പേരാണ് ബിജെപിയില്‍ അംഗങ്ങളായത്. ഇത്തവണ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത് മറികടക്കാനായെന്ന് ഹിമന്ത പറഞ്ഞു.

സപ്തംബര്‍ 25 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍. മുമ്പത്തേത് പോലെ ഈ വര്‍ഷവും 18 ലക്ഷം പേരെ അംഗങ്ങളാക്കണമെന്നാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ 20 ലക്ഷത്തിലധികം പേരെ ചേര്‍ക്കാനായി ഈ മാസം 25 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by