ന്യൂദല്‍ഹി: ഏജന്റുമാരാല്‍ തട്ടിപ്പിന് ഇരയായി റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ആറ് യുവാക്കള്‍ ഭാരതത്തിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ റഷ്യ-ഉക്രൈന് അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ നിന്ന് മോചിപ്പിച്ചത്.
തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് സൂഫിയാന്, ഗുല്‍ബര്‍ഗയില്‍ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീര്‍ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവരാണ് മോചിതരായത്.
കശ്മീരില്‍ നിന്നുള്ള ഒരു യുവാവും കൊല്‍ക്കത്തയില്‍ നിന്നുള്ള മറ്റൊരാളും കഴിഞ്ഞ ദിവസം മോസ്കോയില്‍ നിന്ന് ഭാരതത്തിലേക്ക് പുറപ്പെട്ടിരുന്നു. റഷ്യയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹെല്‍പ്പര്‍മാരായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇവരെ നിര്‍ബന്ധിച്ച് ഉക്രൈനെതിരായ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: