കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അരങ്ങേറ്റം സമ്പൂര്‍ണ ടീമായിട്ടായിരിക്കുമെന്ന് പരിശീലകന് മൈക്കല്‍ സ്റ്റാറെ. ടീം വലിയ പരിക്കിന്റെ പിടിയിലായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നുവെന്ന് കോച്ച് വ്യക്തമാക്കി. നാളെ സീസണിലെ ആദ്യ ലീഗ് മത്സരം കളിക്കുന്നതിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോച്ച്.
ഇത്തവണ ടീമിന്റെ ഒരുക്കത്തില്‍ വലിയ തൃപ്തനാണ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിനെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും നല്ല അഭിപ്രായമാണ് സ്റ്റാറേയ്ക്കുള്ളത്. ടീം മകച്ച തയ്യാറെടുപ്പിലാണെന്ന് പറയുമ്പോഴും ഡ്യൂറന്റ് കപ്പിലെ തിരിച്ചടിയെ കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചു എന്നായിരുന്നു ഡ്യൂറന്റ് കപ്പ് നോക്കൗട്ടിലെ പുറത്താകലിനെ കുറിച്ച് സ്റ്റാറേയുടെ പ്രതികരണം. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് നോക്കൗട്ടിലെത്തിയത്.
നാളെ രാത്രി 7.30ന് സ്വന്തം തട്ടകമായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. കഴിഞ്ഞ സീസണില്‍ പുതിയ ടീമായി ലീഗിലെത്തിയ പഞ്ചാബ് എഫ്സി ആണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: