ന്യൂദല്‍ഹി: കുറ്റവാളിയായി കണ്ട് തന്നെയാണ് ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന് ജാമ്യം അനുവദിച്ചതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും കേജ്രിവാളിനെ വിലക്കിയിട്ടുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി.
നിയമ നടപടികളെ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജയില്‍വാലാ മുഖ്യമന്ത്രി ഇപ്പോള്‍ ബെയില്‍വാലാ മുഖ്യമന്ത്രിയായെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ നേരിടുകയാണെങ്കില്‍ രാഷ്ട്രീയക്കാര്‍ രാജിവെക്കണമെന്ന കേജ്രിവാളിന്റെ മുന്‍കാല പ്രസ്താവനകളെ ഗൗരവ് ഭാട്ടിയ ചൂട്ടിക്കാട്ടി.
കേജ്രിവാള് രാജിവെക്കണമെന്നാണ് ദല്‍ഹിയിലെ ജനങ്ങളുടെ ആവശ്യം. എന്നാല്‍ ഒരു തുള്ളിപോലും ധാര്‍മികത ഇല്ലാത്തതിനാല്‍ അദ്ദേഹം രാജിവെക്കില്ല. ഒരു ആരോപണമുണ്ടെങ്കില്‍ പോലും രാഷ്ട്രീയക്കാര്‍ രാജിവെക്കണമെന്ന് അദ്ദേഹം തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. ആറു മാസം ജയിലിലായിരുന്നു. എന്നാല്‍ കേജ്രിവാള് അങ്ങനെ ചെയ്യില്ലെന്നും ഗൗരവ് പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ജാമ്യമാണ് ലഭിച്ചത്. വിചാരണ നേരിടണം എന്നിട്ടും എന്തിനാണ് ഇത് ആം ആദ്മി ആഘോഷമാക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ബിജെപിയുടെ ദേശീയ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: