ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം’നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്നുള്ളതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യമായി തെരഞ്ഞെടുത്തത്. നമ്മുടെ തലമുറയുടെ ദൗത്യം ഈ മണ്ണ് സംരക്ഷിക്കുകയെന്നതാണെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. സൗദി അറേബ്യയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ആതിഥേയത്വം ഏറ്റെടുത്തിരിക്കുന്നത്. മരുഭൂമിവല്‍ക്കരണത്തെ മറികടന്നുകൊണ്ട് മണ്ണിന്റെ ഫലപുഷ്ടി തിരിച്ചു പിടിക്കുകയെന്നതാണ് പരിസ്ഥിതി ദിന പ്രമേയം.
ഭൂമിയിലെ ഇരുപത്തഞ്ചു ശതമാനം മണ്ണും ഗുണപരമായി നശിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. പ്രതിവര്‍ഷം 2400 കോടി ടണ്‍ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഏറ്റവും ആധുനിക പഠനം പറയുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ 2050 ആകുമ്പോള്‍ ഭൂമിയിലെ 95 ശതമാനം മണ്ണും ഒരുപക്ഷേ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഉപയോഗ ശൂന്യമാകുകയോ ചെയ്യുമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. ഏകദേശം 320 കോടി ജനങ്ങളെയാണ് ഈ പ്രശ്നം പ്രതികൂലമായി ബാധിക്കുന്നത്.
ഭാരതത്തിലാകട്ടെ, ആകെയുള്ളതിന്റെ 30 ശതമാനം മണ്ണ് കുറഞ്ഞ തോതിലുള്ള മണ്ണൊലിപ്പിനും, 3 ശതമാനം മണ്ണ് അതിതീവ്രമായ മണ്ണൊലിപ്പിനും വിധേയമാകുന്നു. നമുക്ക് ഒരു ഹെക്ടറിന് ഒരു വര്‍ഷം 21 ടണ്‍ എന്ന തോതിലാണ് മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏകദേശം 6800 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ചെരിഞ്ഞുള്ള ഭൂമിയുടെ കിടപ്പനുസരിച്ചു (കിഴക്കു ശരാശരി 900 – 1600 മീറ്റര്‍ ഉയരം) മഴ പെയ്യുമ്പോള്‍ മണ്ണ് ക്രമാതീതമായി ഒലിച്ചു പോകുന്നു. മാത്രമല്ല ആധുനിക കൃഷി രീതിയുടെ ഫലമായി മണ്ണില്‍ അമിതമായി രാസ പദാര്‍ത്ഥങ്ങള്‍ ലയിച്ചു ചേര്‍ന്ന് അത് ഉപയോഗ ശൂന്യവുമാകുന്നു.
ഇത്രയും പ്രശ്നങ്ങള്‍ ആധുനിക കാലത്തു നേരിടുന്ന മണ്ണിനെയും ഭൂമിയെയും ഭാരതം എങ്ങിനെ സംരക്ഷിച്ചിരുന്നു എന്ന് നാം നേരത്തെ കണ്ടു കഴിഞ്ഞു. പ്രപഞ്ചം, പ്രകൃതി, പരിസ്ഥിതി, ജീവന്, മനുഷ്യന്, ജീവിതം, ശാസ്ത്രം, വികസനം എന്ന് വേണ്ട, സകല വിഷയങ്ങളിലും ഭാരതത്തിന്റെ ജ്ഞാനമുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. ആധുനിക ശാസ്ത്രം കണ്ടുപിടിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഭാരതീയ ഋഷിമാര്‍ സമാന രീതിയില്‍ ചിന്തിച്ചിട്ടുണ്ടെന്നുള്ളതിനുള്ള അനേകം തെളിവുകള്‍ ലഭ്യമാണ്. ആധുനിക ശാസ്ത്രത്തില്‍ മാത്രം പ്രാവീണ്യമുള്ളവര്‍ക്കും, പൗരാണിക സാഹിത്യം മാത്രം പഠിച്ചവര്‍ക്കും അത് മനസ്സിലാകണമെന്നില്ല. കൂടാതെ, വോട്ടിനും നോട്ടിനും വേണ്ടി ഭാരതം ഇന്നും എന്നും ദരിദ്രമാണെന്നു സ്ഥാപിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന, ഇടതു – ലിബറല്‍, ജിഹാദി അടിമകളായ ക്ഷുദ്ര ജീവികള്‍ക്കും ഈ തെളിവുകള്‍ എന്നും അന്യമായിരിക്കും. പക്ഷെ രണ്ടു കണ്ണുകളും തുറന്നു സന്തുലിതമായി സത്യത്തെ വീക്ഷിക്കുന്നവര്ക്കൂ , ഭാരതം വിശ്വഗുരുവാണെന്നുള്ള സത്യം തിരിച്ചറിയാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: